സമയലാഭത്തിനായി പച്ചക്കറി വൃത്തിയാക്കി ഫ്രിഡ്ജില്‍ വെക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതൊന്നറിഞ്ഞോളു

നമ്മളെപ്പോഴും ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളില്‍ പരമാവധി പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍  ശ്രദ്ധ പുലര്‍ത്താറുണ്ട്.  പച്ചക്കറികള്‍ ആരോഗ്യത്തിന് വേണ്ട പല ഘടകങ്ങളും അടങ്ങിയിരിക്കുന്ന ഭക്ഷ്യവര്‍ഗമാണ്. ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ അവയിലടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ ചോര്‍ന്നുപോകാന്‍ സാധ്യത കൂടുതലാണ്. അരിഞ്ഞ പച്ചക്കറികള്‍ കഴുകുന്നത് പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നതിനാല്‍. കഴുകിയതിന്…

നമ്മളെപ്പോഴും ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളില്‍ പരമാവധി പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍  ശ്രദ്ധ പുലര്‍ത്താറുണ്ട്.  പച്ചക്കറികള്‍ ആരോഗ്യത്തിന് വേണ്ട പല ഘടകങ്ങളും അടങ്ങിയിരിക്കുന്ന ഭക്ഷ്യവര്‍ഗമാണ്. ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ അവയിലടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ ചോര്‍ന്നുപോകാന്‍ സാധ്യത കൂടുതലാണ്.

അരിഞ്ഞ പച്ചക്കറികള്‍ കഴുകുന്നത് പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നതിനാല്‍. കഴുകിയതിന് ശേഷം മാത്രം കത്തിയുപയോഗിച്ച് അരിയുക.  ഫ്രിഡ്ജിലോ പുറത്തോ ഒന്നും പിന്നീടത്തേക്ക് വേണ്ടി അരിഞ്ഞുകഴിഞ്ഞ പച്ചക്കറികള്‍ സൂക്ഷിച്ചുവയ്ക്കരുത്.

ഒരിക്കല്‍ അരിഞ്ഞുകഴിയുമ്പോള്‍ തന്നെ അവ, വായവുമായി സമ്പര്‍ക്കത്തിലായാതിനാല്‍ പാകം ചെയ്ത് കഴിച്ചാലും അതിന്റെ ഗുണങ്ങള്‍ നഷ്ടമായിക്കഴിഞ്ഞിരിക്കും. വളരെ ചെറിയ കഷ്ടണങ്ങളായി പച്ചക്കറികള്‍ അരിയരുത്. പച്ചക്കറിയുടെ ഗുണങ്ങള്‍ ചോര്‍ന്നുപോകുന്നതിന് ഇതും കാരണമാകും.

അതുപോലെ പച്ചക്കറിയുടെ ഗുണങ്ങളെ ഇല്ലാതാക്കാനേ പച്ചക്കറികള്‍ ഒരുപാട് നേരത്തേക്ക് അടുപ്പില്‍ വയ്ക്കുന്നത് വഴി ഉപകരിക്കൂ. പാകം ചെയ്ത് വച്ച പച്ചക്കറികള്‍ എടുത്തുവച്ച്, പിന്നീട് ചൂടാക്കുന്നതും ഒട്ടും ആരോഗ്യകരമല്ല.