സിംഗപ്പൂരിൽ മകന്റെ കടയിൽ ചെന്ന് സർപ്രൈസ് കൊടുത്ത് ഞെട്ടിച്ചു ഉമ്മ. പ്രതീക്ഷിക്കാതെ ഉമ്മയെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു മകൻ: വീഡിയോ കാണാം

മക്കൾ എവിടെ പോയാലും ഒരേ ഒരു മനസ്സേ മക്കളുടെ കൂടെ ചെല്ലാറുള്ളു. അത് ‘അമ്മ മനസ് മാത്രമാണ്. പ്രവാസിയായ അച്ഛനും മക്കളും ഭർത്താവും മുൻകൂട്ടി പറയാതെ വന്നു അമ്മയെയും ഭാര്യയെയും മക്കളെയുമെക്കെ ഞെട്ടിക്കുന്നത് പതിവാണ്.…

മക്കൾ എവിടെ പോയാലും ഒരേ ഒരു മനസ്സേ മക്കളുടെ കൂടെ ചെല്ലാറുള്ളു. അത് ‘അമ്മ മനസ് മാത്രമാണ്. പ്രവാസിയായ അച്ഛനും മക്കളും ഭർത്താവും മുൻകൂട്ടി പറയാതെ വന്നു അമ്മയെയും ഭാര്യയെയും മക്കളെയുമെക്കെ ഞെട്ടിക്കുന്നത് പതിവാണ്. അങ്ങനെ ഞെട്ടുന്നവരുടെ വിഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വയറാലകറും ഉണ്ട്. എന്നാൽ ഇവിടെ പ്രവാസിയായ മകനെ തേടി ഒരു ഉമ്മ സിംഗപ്പൂരിൽ ചെന്ന് മകനെ ഞെട്ടിച്ചിരിക്കുകയാണ്.

കേരളത്തിൽ നിന്നും സിംഗപ്പൂരിൽ മകൻ ജോലി ചെയ്യുന്ന കടയിൽ എത്തി മകന് സർപ്രൈസ് കൊടുക്കുന്ന ഉമ്മ. പർദ്ദ ധരിച്ചു കൊണ്ടായിരുന്നു ഉമ്മ കടയിൽ എത്തിയത്. കടയിൽ നിന്നും കുറച്ചു സാധനങ്ങൾ വാങ്ങിച്ചതിനുശേഷം ബില്ലടിപ്പിക്കാനായി മകന്റെ കയ്യിൽ സാധനങ്ങൾ കൊടുത്തു. കാര്യങ്ങൾ ഒന്നുമറിയാതെ മകൻ സാധനങ്ങളുടെ ബില് അടിച്ചിയതിനു ശേഷം ക്യാഷ് തരാൻ ആവശ്യപ്പെട്ടു. അപ്പോൾ ‘അമ്മ ഇന്ത്യ റുപ്പി മകന് നേർക്ക് നീട്ടി. ഇത് കണ്ടപ്പോൾ മകന് ഒരു സംശയം തോന്നി. പിന്നെ നോക്കിയപ്പോഴാണ് ഈ സംഭങ്ങളൊക്കെ ഒരാൾ ദൂരെ നിന്നും വീഡിയോ യിൽ പകർത്തുന്നതും ശ്രദ്ധയിൽ പെട്ടത്. സംശയം തോന്നിയ മകൻ മുന്നിൽ നിൽക്കുന്ന സ്ത്രീയുടെ ഹിജാബ് ഊരി മാറ്റിയപ്പോഴാണ് തന്റെ ഉമ്മ ആയിരുന്നു അത് എന്ന് മനസിലായത്. ഉടനെ മകൻ കൗണ്ടറിൽ നിന്നും ഇറങ്ങി ചെന്ന് ഉമ്മയെ കെട്ടിപിടിക്കുകന്നതും കണ്ണീർ തുടക്കുന്നതും വിഡിയോയിൽ കാണാം.

https://www.facebook.com/1265018563642048/videos/435048373933798/?t=2