സിനിമയിൽ അവസരങ്ങളെക്കാൾ കൂടുതൽ ആവശ്യങ്ങളാണ് ,വൈറലായി ശിവാനിയുടെ പോസ്റ്റ്……..

സിനിമയിൽ ഒരു അവസരം കിട്ടാൻ വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ ഇന്നത്തെകാലത്തു മിക്ക പെൺകുട്ടികളും തയാറാണ് . അതിന്റെ പേരിൽ എന്ത് അപമാനം ഉണ്ടായാലും പുറത്തു പറയാനും അവർ മടിക്കുന്നു എന്നുള്ളതാണ് സത്യം .…

സിനിമയിൽ ഒരു അവസരം കിട്ടാൻ വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ ഇന്നത്തെകാലത്തു മിക്ക പെൺകുട്ടികളും തയാറാണ് . അതിന്റെ പേരിൽ എന്ത് അപമാനം ഉണ്ടായാലും പുറത്തു പറയാനും അവർ മടിക്കുന്നു എന്നുള്ളതാണ് സത്യം . എന്നാൽ അങനെ മിണ്ടാതിരിക്കുകയല്ല മറിച്ചു അതിനെതിരെ പ്രതികരിക്കുകയാണ് വേണ്ടത് .

ഇപ്പോൾ സിനിമയിൽ അവസരങ്ങൾക്കു വേണ്ടി പലരും ആവശ്യങ്ങൾ ഉന്നയിച്ചെന്ന്
ആരോപിച്ച് നടി ശിവാനി ഭായ് രംഗത്ത് വന്നിരിക്കുകയാണ് . ആവശ്യങ്ങൾക്ക് വഴങ്ങാത്ത തന്റെ അവസരങ്ങൾ നശിപ്പിച്ചതും ഇക്കൂട്ടരാണെന്ന് ശിവാനി ആരോപിച്ചു. ചോര ഊറ്റികുടിക്കാൻ കാത്തിരിക്കുന്ന ഡ്രാക്കുളകൾ സിനിമ മേഖലയിൽ ഉണ്ടെന്നു ശിവാനി പറയുന്നു .ഫേസ്ബുക്കിലൂടെ ഇക്കാര്യങ്ങൾ ശിവാനി പങ്കു വെച്ചത് .

ശിവാനിയുടെ പോസ്റ്റ്;

പ്രിയ സുഹൃത്തുക്കളെ,
ഞാൻ അഭിനയിച്ച “നിലാവറിയാതെ” എന്ന ചിത്രം 8ഇന് റിലീസ് ആവുകയാണ് … Mega star Mammooty sir inte പെങ്ങൾ ആയാണ് അണ്ണൻ തമ്പിയിൽ എന്റെ തുടക്കസിനിമയിൽ ഉള്ള കുടുംബ സുഹൃത്തുക്കൾ വഴിയാണ് സിനിമ പ്രവേശം..ChandraSenan sir (pankaj) ആണ് എനിക്ക് ആദ്യമായി ഒരു വഴി കാണിച്ചു തരുന്നത്.. ഇന്ന് വരെ ആരോടും ഒരു അവസരവും ഞാൻ ചോദിച്ചിട്ടില്ല..

സിനിമയോട് സ്നേഹം ആണെങ്കിലും സുഹൃത്തുക്കളോട് അവസരം ചോദിക്കുന്നത് friendship ine ഞാൻ ഉപയോഗിക്കുന്നു എന്ന്‌ അവർക്കു തോന്നിയാൽ നല്ല സൗഹൃദങ്ങൾ നശിച്ചു പോകും എന്ന ഭയം കൊണ്ടായിരുന്നു.. 9 കൊല്ലത്തിനിടയിൽ ചെയ്യാൻ സാധിച്ചത് 7പടങ്ങൾ… ഒരു പരിചയവും ഇല്ലാത്തവർ എന്നിൽ കാണിച്ച വിശ്വാസങ്ങൾ ആയിരുന്നു ആ പടങ്ങൾ..K Madhu Krishnan Nair sir Sn Swamy sir തന്ന നിധി പോലത്തെ

അവസരം രഹസ്യപൊലീസ് എന്ന പടത്തിന്റെ നല്ലൊരു ഭാഗമായി…

സിനിമ അവസരങ്ങൾക്ക്‌പകരം ആവശ്യങ്ങൾ demand ചെയ്ത ചിലരെ അന്നത്തെ
ചോരത്തിളപ്പിൽ ഞാൻ ശത്രുക്കൾ ആക്കി…ശക്തരായ അവർ വേദനിപ്പിച്ചു അവരാൽ
കഴിയുന്ന വിധം….

ഹിജഡകളുടെ കീഴിൽ അഭിനയിക്കേണ്ട ഗതി വന്നിട്ടില്ല..വേദനിപ്പിച്ചവരോടുള്ള വാശി ആയിരുന്നു മനസ്സിൽ… സിനിമയിൽ നാവ് കൊണ്ട് ഒരാൾക്കു ഒരാളുടെ അവസരത്തെ നിമിഷ നേരം കൊണ്ട് തട്ടി തെറിപ്പിക്കാം എന്ന്‌പല കുറി മനസ്സിലായി… അഡ്വാൻസ് കിട്ടി പൂജ വരെ നടന്ന പടങ്ങളിൽ നിന്ന് പുറത്തായി..

പൊരുതി നിൽക്കാൻ കഴിയുന്ന തരത്തിലുള്ള അസാമാന്യ സൗന്ദര്യമോ കഴിവുകളോ ഇല്ലാത്ത സാധാരണ പെണ്ണായതു കൊണ്ട്, അഭിനയം മറ്റെല്ലാ തൊഴിലുകൾ പോലെ ഒന്ന് മാത്രമാണെന്ന് മനസിലാക്കാൻ കഴിവുള്ള ഇടം കൈയ്യൻ ipl കളിക്കാരൻ Prasanth Parameswaran തന്ന ജീവിതം സ്വീകരിച്ചു..5 കൊല്ലത്തിനു ശേഷം ശത്രുക്കൾ ഇല്ലാത്ത telugu serial il നായികയായി അഭിനയിച്ചു…പിന്നെയും മലയാളത്തിൽ അവസരം മൈഥിലി എന്ന horror ചിത്രത്തിലൂടെയും Utpal Nayanar sir സംവിധാനം ചെയ്ത നിലാവറിയാതെയിലൂടെയും ethi…

ഞാൻ സിനിമയിൽ സജീവം ആകാൻ ഓടി നടകുവാണെന്നു തെറ്റിദ്ധരിച്ചു എന്നെ നശിപ്പിക്കാൻ വീണ്ടും ശ്രമങ്ങൾ തുടങ്ങേണ്ട, ഞാൻ നിങ്ങളെയൊക്കെയും, മലയാള സിനിമ നിങ്ങളെയും മറന്നിരിക്കുന്നു… നിലനിൽക്കുന്നത് സിനിമയെ ദൈവമായി കാണുന്നവരും മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ യുവ സിനിമാക്കാരും മാത്രം… സത്യം തുറന്ന് പറയുന്ന സ്ത്രീകളെ വാക്ക് കൊണ്ട് നിങ്ങൾ ചീത്തയാക്കും, കള്ള് സഭകളിലെ ചൂടൻ ചർച്ചകളിൽ അവളെ നായികയാകും… ഞാൻ സത്യം പറയുന്നത് നിർത്തി…നാവിന്റെ മൂർച്ച കൂട്ടി വെറുതേ സമയം കളയണ്ട…