സിനിമാ തിയേറ്ററിൽ വച്ച് പ്രൊപ്പോസ് ചെയ്ത് ഞെട്ടിച്ചു; 20 വർഷത്തെ സൗഹൃദം കല്യാണത്തിലേക്ക്

എന്നും സിനിമാ കാണാൻ പോകും പോലെ റോസ് എന്ന തന്റെ ബെസ്റ്റ് ഫ്രണ്ടിനെയും കൂട്ടി തിയേറ്ററിലെത്തിയതാണ് മനു. പക്ഷെ 20 വർഷത്തെ സൗഹൃദം മനസിൽ പ്രണയമായി മാറിയപ്പോൾ തന്റെ പ്രിയ കൂട്ടുകാരിയെ ജീവിതത്തിലേക്ക് കൂട്ടാനുള്ള…

എന്നും സിനിമാ കാണാൻ പോകും പോലെ റോസ് എന്ന തന്റെ ബെസ്റ്റ് ഫ്രണ്ടിനെയും കൂട്ടി തിയേറ്ററിലെത്തിയതാണ് മനു. പക്ഷെ 20 വർഷത്തെ സൗഹൃദം മനസിൽ പ്രണയമായി മാറിയപ്പോൾ തന്റെ പ്രിയ കൂട്ടുകാരിയെ ജീവിതത്തിലേക്ക് കൂട്ടാനുള്ള ആ നിമിഷമായിരുന്നു അവിടെ കാത്തുവച്ചത്.

സിനിമയുടെ ഇടവേളയിൽ പുറത്തിറങ്ങിയ മനു ചുവന്ന റോസാപ്പൂ ചെണ്ടുമായി റോസിനടുത്തേക്കെത്തി. അപ്പോൾ സ്ക്രീനിൽ തെളിഞ്ഞു അവരുടെ പ്രിയ നിമിഷങ്ങൾ. എന്നിട്ട് ചോദിച്ചു ‘വിൽ യു മാരി മീ…’ ഇതാ സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റ് ആയി ഓടുന്ന ഒരു മാര്യേജ് പ്രൊപ്പോസൽ വിഡിയോ.

സൂപ്പർതാരങ്ങളെ വച്ച് നാം സ്ക്രീനിൽ കണ്ട സിനിമകളെക്കാൾ മനോഹരം. തങ്ങളുടെ ജീവതത്തിലെ ഏറ്റവും നല്ല നിമിഷം പകർത്തിവയ്ക്കാൻ നേരത്തെ തന്നെ മനു എല്ലാ സജീകരണങ്ങളും ചെയ്തുവച്ചിരുന്നു. ഏറ്റവും ഇഷ്ടമുള്ള സുഹൃത്തിന്റെയൊപ്പം ജീവിതം പങ്കിടുന്നത് ഭാഗ്യമായി കണ്ട് റോസും മനുവും. ഓഗസ്റ്റ് 12 നാണ് മനുവും റോസും വിവാഹിതരാകുന്നത്.

https://www.facebook.com/varietymedia.in/videos/1649809848386182/