സിസേറിയന് ശേഷം ആന്തരിക അവയവങ്ങൾ പുറത്തുവരുന്ന അപൂർവ്വ രോഗം ബാധിച്ച് 43 കാരി

43കാരി മിഷേൽ ഓഡി എന്ന യുവതി സിസേറിയൻ ശസ്ത്രക്രിയയിലൂടെ ജന്മം നൽകി പത്തു വർഷങ്ങൾക്ക് ശേഷം  ഇത്തരത്തിലൊരു രോഗാവസ്ഥയിലേക്ക് എത്തിയത് ശരിക്കും ഞെട്ടിക്കുന്ന വസ്തുതയാണ്. മിഷേലിന് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായത് ഫിസ്റ്റുല എന്ന രോഗം മൂലമാണ് എന്നാണ് ഡോക്ടർമാർ…

43കാരി മിഷേൽ ഓഡി എന്ന യുവതി സിസേറിയൻ ശസ്ത്രക്രിയയിലൂടെ ജന്മം നൽകി പത്തു വർഷങ്ങൾക്ക് ശേഷം  ഇത്തരത്തിലൊരു രോഗാവസ്ഥയിലേക്ക് എത്തിയത് ശരിക്കും ഞെട്ടിക്കുന്ന വസ്തുതയാണ്. മിഷേലിന് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായത് ഫിസ്റ്റുല എന്ന രോഗം മൂലമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്.

പഴുപ്പുള്ള ഒരു അറയിൽ നിന്നും ശരീരത്തിൽ തന്നെയുള്ള മറ്റൊരു അറയിലേക്ക് രൂപപ്പെടുന്ന വഴിയാണ് ഫിസ്റ്റുല.  ഇതു മലദ്വാരത്തിൽ നിന്നോ ഗർഭപാത്രത്തിൽ നിന്നോ മൂത്ര സഞ്ചിയിൽ നിന്നോ മറ്റൊരു അവയവത്തിലേക്കോ തൊലിപ്പുറത്തേക്കോ ഉണ്ടാകാം. തൊലിപ്പുറത്തേക്കാണ് മിഷേലിന് ഇതുണ്ടായത്.

ഒരു അവയവത്തിൽ നിന്നും തൊലിപ്പുറത്തേക്കോ മറ്റൊരു അവയവത്തിന്റെ ഉള്ളറയിലേക്കോ ഇത് രൂപപ്പെടാം.  മിഷേലിന്റെ പല അവയവങ്ങളും പ്രവർത്തനരഹിതമായി മാറിക്കൊണ്ടിരിക്കുകയാണ്. മിഷേൽ ഇപ്പോൾ ജീവിക്കുന്നത്  കൊളോസ്റ്റൊമി ബാഗും ഫീഡിങ് ട്യൂബുകളുമായാണ്.

ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്  മിഷേലിന്റെ വയറിന്റെ ഒരു ഭാഗം,ചെറു വൻ കുടലുകൾ, പാൻക്രിയാസ്, ലിവർ എന്നിവ എത്രയും വേഗം മാറ്റി വയ്ക്കണമെന്നാണ്. ശസ്ത്രക്രിയയ്ക്കിടയിൽ മിഷേൽ മരിക്കാനുള്ള സാധ്യത 35 ശതമാനമാണെന്ന് ഡോക്ടർമാർ പറയുന്നുണ്ട്.