സുപ്രീം കോടതിയുടെ പുതിയ നിയമം വന്നു. ‘തേപ്പ്’കാർ ഇനി കുറച്ചു കഷ്ട്ടപെടും

സുപ്രീം കോടതിയുടെ പുതിയ നിയമം വന്നു. ഇനി മുതൽ വിവാഹ വാഗ്ദാനം നൽകി സ്ത്രീയുടെ സമ്മതത്തോടു കൂടി തന്നെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം ആ ബന്ധത്തിൽ നിന്നും പിന്മാറുകയാണെങ്കിൽ പുരുഷനെതിരെ ബലാത്സംഗ കുറ്റം…

സുപ്രീം കോടതിയുടെ പുതിയ നിയമം വന്നു. ഇനി മുതൽ വിവാഹ വാഗ്ദാനം നൽകി സ്ത്രീയുടെ സമ്മതത്തോടു കൂടി തന്നെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം ആ ബന്ധത്തിൽ നിന്നും പിന്മാറുകയാണെങ്കിൽ പുരുഷനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കസ്റ്റഡിയിൽ എടുക്കാനും കഠിന ശിക്ഷ നൽകുകയും ചെയ്യൂന്നതാണ്. 

ഛത്തിസ്ഘടിലെ ഒരു ഡോക്ടറിനെത്തിയ യുവതി നൽകിയ പരാതിയെ പരിഗണിച്ചാണ് സുപ്രീം കോടതി ഇങ്ങനൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. യുവതിയും ഡോക്ടറുമായി പ്രണയത്തിൽ ആകുകയും ഇവർ തമ്മിൽ പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇവരുടെ ബന്ധത്തെ കുറിച്ച് ഇരു വീട്ടുകാർക്കും അറിയാവുന്നതുമായിരുന്നു. എന്നാൽ ഡോക്ടർ യുവതിയെ ഉപേക്ഷിച്ചു വേറൊരു പെണ്ണുമായി അടുക്കുകയും അവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തു. തുടർന്ന് യുവതി നൽകിയ പരാതിയിൽ മേൽ ഡോക്ടറെ 10 വർഷത്തേക്ക് കോടതി ശിക്ഷിച്ചു. പിന്നീട് ശിക്ഷ 7 വർഷമായി ഇളവ് ചെയ്യുകയും ചെയ്തു. 

ഇതിനെ കുറിച്ച് കോടതി പറയുന്നത്, ബലാത്സംഗം എന്നാൽ സമൂഹത്തിലെ ഏറ്റവും വലിയ ധാർമികവും ശാരീരികവുമായ കുറ്റകൃത്യമാണ്. ഇത് ഇരയുടെ മനസികാവസ്ഥയെയും സ്വകാര്യത്തെയും നശിപ്പിക്കുന്നു എന്ന് മാത്രമല്ല സ്ത്രീയെ അപകീർത്തി പെടുത്തുകയും അപമാനിക്കുകയും കൂടിയാണ് ചെയ്യുന്നത്.