സൂക്ഷിക്കുക, കേരളത്തില്‍ വളര്‍ച്ചക്കായി ഇറച്ചി കോഴികളില്‍ മാരക രാസവസ്തുകള്‍ കുത്തിവെക്കുന്നു

കേരളത്തില്‍ അന്യസംസ്ഥാനത്ത് നിന്നും കൊണ്ടുവന്നു ഇറച്ചിക്കായി വിറ്റഴിക്കുന്ന കോഴികളില്‍ രാസവസ്തുകളുടെ അളവ് കണ്ടെത്തി. കൊഴുകളുടെ പെട്ടെന്നുള്ള വളര്‍ച്ചക്കും, ഇവയുടെ തൂക്കം കൂടാനുമായിട്ടുള്ള ഹോര്‍മോണുകള്‍ ആണ് കുത്തിവെച്ചതായി കണ്ടെത്തിയത്. കേരളത്തിലേക്ക് വരുന്ന ഇറച്ചിക്കോഴികളില്‍ വളര്‍ച്ചയ്ക്കായി പ്രയോഗിക്കുന്നത്…

കേരളത്തില്‍ അന്യസംസ്ഥാനത്ത് നിന്നും കൊണ്ടുവന്നു ഇറച്ചിക്കായി വിറ്റഴിക്കുന്ന കോഴികളില്‍ രാസവസ്തുകളുടെ അളവ് കണ്ടെത്തി. കൊഴുകളുടെ പെട്ടെന്നുള്ള വളര്‍ച്ചക്കും, ഇവയുടെ തൂക്കം കൂടാനുമായിട്ടുള്ള ഹോര്‍മോണുകള്‍ ആണ് കുത്തിവെച്ചതായി കണ്ടെത്തിയത്.

കേരളത്തിലേക്ക് വരുന്ന ഇറച്ചിക്കോഴികളില്‍ വളര്‍ച്ചയ്ക്കായി പ്രയോഗിക്കുന്നത് മാരക രാസവസ്തുക്കള്‍. 14 തരം കെമിക്കലുകളാണ് കോഴികള്‍ക്ക് നല്‍കുന്നത്. 40 ദിവസം കൊണ്ട് കോഴിക്ക് രണ്ടരകിലോ തൂക്കം വരെ ലഭിക്കാനാണ് കൃത്രിമം. കോഴി ചത്താലും ഇറച്ചി കേടാതിരിക്കാന്‍ ഫോര്‍മാലിന്‍ കലര്‍ത്തുകയും ചെയ്യുന്നു.

ഫോർമാലിനും അമോണിയയും അടക്കമുള്ള രാസപദാർത്ഥങ്ങൾ ചേർത്ത കണ്ടൈനർ കണക്കിന് മത്സ്യങ്ങൾ കേരളത്തിലേക്കെത്തുന്നത് കഴിഞ്ഞ മാസങ്ങളിലാണ് ആരോഗ്യ വകുപ്പ് അധികൃതർ തടഞ്ഞതും തുടർ നടപടികൾ സ്വീകരിച്ചതും.

തലച്ചോറിനും കരളിനും വൃക്കയ്ക്കും ഗുരുതര രോഗങ്ങളുണ്ടാക്കുന്നവയാണ് ഇവയെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നാളാകുന്നു മുട്ടവിരിഞ്ഞെത്തുന്ന കോഴിക്കുഞ്ഞിനെ ഇത്തരത്തിൽ കുത്തിവയ്പുകളിലൂടെ 40 ദിവസം കൊണ്ട് രണ്ടരകിലോ തൂക്കത്തിലെത്തും.

പരമാവധി 60 ദിവസമാണ് ഈ കോഴികളുടെ ആയുസ്സ്. അതിനു മുകളിൽ ജീവിക്കാൻ കോഴിക്ക് കഴിയാത്തവിധത്തിലുള്ള രാസവസ്തുക്കളാണ് അവയുടെ ശരീരത്തിൽ അപ്പോഴേക്കും പ്രവർത്തിച്ചിരിക്കുക.

തൂക്കം വര്‍ദ്ധിക്കാനും മാംസം വര്‍ദ്ധിക്കാനും മാംസത്തില്‍ പുഴുവരിക്കാതിരിക്കാനുമാണ് ഈ രാസപ്രയോഗം. ഹോര്‍മോണുകള്‍ ഉൾപ്പെടെയുള്ള രാസവസ്‌തുക്കൾ മനുഷ്യ ശരീരത്തിലെത്തിയാല്‍ പ്രധാനമായും തലച്ചോറിനെയും കരളിനെയും വൃക്കകളെയും സാരമായി ബാധിക്കുമെന്ന് ആരോഗ്യ
വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.