സൂക്ഷിക്കുക, വ്യാജ പപ്പടം വിപണിയില്‍ സജീവമാകുന്നു, എങ്ങനെ വ്യജനെ നമ്മള്‍ തിരിച്ചറിയും?

മലയാളികള്‍ക്ക് ഒന്നും തന്നെ വിശ്വസിച്ചു കഴിക്കാന്‍ പറ്റാത്തോരവസ്തയാണിന്ന്. എല്ലാത്തിലും വ്യാജന്മാര്‍ ഇടം പിടിച്ചിരിക്കുകയാണ്. അരി, മുട്ട, പഴങ്ങള്‍ എന്നുവേണ്ട മലയാളിയുടെ പ്രിയ ഭക്ഷണങ്ങള്‍ എല്ലാം തന്നെ ഇന്ന് മായം ആണ്. അതുകൂടാതെയാണിപ്പോള്‍, നമ്മുടെ പ്രിയപ്പെട്ട…

മലയാളികള്‍ക്ക് ഒന്നും തന്നെ വിശ്വസിച്ചു കഴിക്കാന്‍ പറ്റാത്തോരവസ്തയാണിന്ന്. എല്ലാത്തിലും വ്യാജന്മാര്‍ ഇടം പിടിച്ചിരിക്കുകയാണ്. അരി, മുട്ട, പഴങ്ങള്‍ എന്നുവേണ്ട മലയാളിയുടെ പ്രിയ ഭക്ഷണങ്ങള്‍ എല്ലാം തന്നെ ഇന്ന് മായം ആണ്. അതുകൂടാതെയാണിപ്പോള്‍, നമ്മുടെ പ്രിയപ്പെട്ട ഭക്ഷണമായ പപ്പടത്തിലും വ്യാജന്‍ എത്തി എന്നുള്ള വാര്‍ത്ത വരുന്നത്.

 

ഉഴുന്ന് മാവ്, അപ്പക്കാരം, ഉപ്പ് തുടങ്ങിയ ചേരുവകള്‍ മാത്രം ആയിരുന്നു പരമ്പരാകതമായി പപ്പട നിര്‍മ്മാണത്തില്‍  ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്നതല്ല സ്ഥിതി. ഇന്ന് പപ്പടങ്ങള്‍ വിപണിയിലെത്തുന്നത് കാന്‍സറിന് വരെ വഴിതെളിച്ചേക്കാവുന്ന അപകടകരമായ രാസവസ്തുക്കള്‍ ചേര്‍ത്താണ്. മൂന്നു ലക്ഷം പപ്പടങ്ങളാണ് ഇത്തരത്തില്‍ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഒരു ദിവസം വിറ്റഴിക്കപ്പെടുന്നത്.

ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത് അപ്പക്കാരത്തിനു പകരം അലക്കുകാരവും പാമൊയിലിനു പകരം സോഡിയം ബെന്‍സോയേറ്റ് എന്ന അപകടകരമായ രാസവസ്തുവുമാണ്. ഉഴുന്ന് മാവിന് വലിയ വില കൊടുക്കേണ്ടി വരുമ്പോള്‍ വന്‍കിടക്കാര്‍ പതിയെ മൈദയിലേയ്ക്കും കടലമാവിലേയ്ക്കും മാറി. പല പപ്പട നിര്‍മാണ കേന്ദ്രങ്ങളും പപ്പടത്തില്‍ എന്‍ജിന്‍ ഓയില്‍ പോലും ചേര്‍ക്കുന്നു.

മൈദയും രാസവസ്തുക്കളും ചേര്‍ത്ത പപ്പടങ്ങള്‍ രണ്ടു മാസം വരെ കേടു കൂടാതെ ഇരിക്കും. അതിന്റെ കൂടെയാണ് ഈ രാസവസ്തുക്കളും ചേര്‍ക്കുന്നത്. ഉഴുന്ന് ചേര്‍ത്ത പപ്പടം എട്ടു ദിവസം കൊണ്ട് നിറം മാറ്റം വന്നു കേടാകും. ചില മാര്‍ഗങ്ങളിലൂടെ ഇത്തരം പപ്പടങ്ങളെ തിരിച്ചറിയാം.

https://youtu.be/oc4c6_k25zQ

പപ്പടം വാങ്ങി പരന്ന പാത്രത്തില്‍ ഇടുക. ശേഷം പപ്പടം മൂടുന്ന വിധം വെള്ളമൊഴിക്കുക, അര മണിക്കൂറിന് ശേഷം പപ്പടം വെള്ളത്തില്‍ നിന്നും എടുക്കുമ്പോല്‍ മാവ് കുഴഞ്ഞ രൂപത്തില്‍ ആകുന്നുവെങ്കില്‍ അത് ഉഴുന്ന് പപ്പടമാണ്.  പപ്പടത്തിനു രൂപ മാറ്റം വരുന്നില്ല എങ്കില്‍ അത് ഉറപ്പായും വ്യാജനാണ്. പപ്പടം കിടന്ന വെള്ളം പരിശോധിക്കുമ്പോള്‍ അപ്പക്കാരവും പാമോയിലും ചേര്‍ന്ന വഴുവഴുപ്പ് ഉണ്ടെങ്കില്‍അത് വ്യാജ പപ്പടമാണ്.