സ്ത്രീകളുടെ അഴകിനും അന്തസിനും കരം ഒടുക്കേണ്ടി വന്നതിന്റെ പേരിൽ സ്വന്തം സ്തനം മുറിച്ച് പ്രതിക്ഷേധിച്ച നങ്ങേലി

നങ്ങേലിക്ക് സ്മാരകംസ്ത്രീകളുടെ അഴകിനും അന്തസിനും കരം ഒടുക്കേണ്ടി വന്നതിന്റെ പേരിൽ സ്വന്തം സ്തനം മുറിച്ച് പ്രതിക്ഷേധിച്ച നങ്ങേലിയുടെ സ്മരണകൾക്ക് രണ്ട് ശതകങ്ങൾക്കപ്പുറം പ്രായം പിന്നിടുകയാണ്.മൃഗീയമായ മുലക്കരം പിരിവ് സമ്പ്രദായത്തി നെതിരെ പ്രതിക്ഷേധിച്ച് കരം പിരിക്കാനെത്തിയ…

നങ്ങേലിക്ക് സ്മാരകം
സ്ത്രീകളുടെ അഴകിനും അന്തസിനും കരം ഒടുക്കേണ്ടി വന്നതിന്റെ പേരിൽ സ്വന്തം സ്തനം മുറിച്ച് പ്രതിക്ഷേധിച്ച നങ്ങേലിയുടെ സ്മരണകൾക്ക് രണ്ട് ശതകങ്ങൾക്കപ്പുറം പ്രായം പിന്നിടുകയാണ്.
മൃഗീയമായ മുലക്കരം പിരിവ് സമ്പ്രദായത്തി നെതിരെ പ്രതിക്ഷേധിച്ച് കരം പിരിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ മുമ്പിൽ സ്വന്തം സ്തനം ഛേദിച്ച് തൂശനിലയിൽ വച്ച് കൊടുത്ത വീടു സ്ഥിതി ചെയ്തിരുന്ന സ്ഥലം ആണ് ചേർത്തലയിലെ മുലച്ചിപ്പറമ്പ്
എന്നാൽ ഇവിടെ എങ്ങും നങ്ങേലിയെയും അവരുടെ ഉടയാത്ത പ്രതിക്ഷേധത്തെയും ഓർമ്മപ്പെടുത്തലുകൾ ഒന്നുമില്ല.

സ്ത്രീകൾക്ക് മാറുമറക്കാനുള്ള അവകാശത്തിനായും സ്വന്തം അവയവത്തിന് കരം ഒടുക്കണമെന്ന ദുരവസ്ഥയ്ക്ക് എതിരെ പ്രതിക്ഷേധിക്കുവാനും നങ്ങേലി നടത്തിയ ചോര പുരണ്ട പോരാട്ടത്തിന്റെ കഥ പുതിയ തലമുറയ്ക്ക് മനസിലാക്കി കൊടുക്കുവാൻ ഒരു സ്മാരകമുണ്ടാക്കുവാൻ ശ്രമം തുടങ്ങുകയാണ്
മുലച്ചിപറമ്പ് സ്ഥിതി ചെയ്യുന്ന ചേർത്തല മനോരമ കവല(വടക്കേ അങ്ങാടി) യുടെ വികസനം ദീർഘ കാലമായി നടപ്പാക്കാൻ കാത്തിരുന്ന ഒരു സ്വപ്ന പദ്ധതിയാണ്.മേൽ പറഞ്ഞ പദ്ധതിയുടെ പൂർത്തീകരണത്തിനൊപ്പം നങ്ങേലിയുടെ ഒരു ഉചിതമായ സ്മാരക സ്തൂപവും സാധ്യമാക്കുക എന്ന ലക്ഷ്യം നേടാൻ എല്ലാ സുമനസുകളു ടെയും സഹകരണം പ്രതീക്ഷിക്കുന്നു