സ്വത്ത് ഇളയ മകന്, ജീവിച്ചിരിക്കുന്ന അമ്മക്ക് കുഴിമാടം ഒരുക്കി മൂത്ത മകന്‍, സംഭവം കേരളത്തില്‍

സ്നേഹബന്ധമായാലും ഒരു മകന് അമ്മയോടുള്ള ബന്ധമായാലും പണത്തിനു മുന്നില്‍ ഒന്നിനും ഉയര്‍ന്നു നില്‍ക്കാന്‍ സാധിക്കില്ല. അതിനി മലയാള സമൂഹത്തില്‍ ആയാലും. അതനുതാഹരണം ആണ് മലപ്പുറത്ത്‌ നടന്ന സംഭവം.  സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മൂത്ത മകന്‍ ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടവും…

സ്നേഹബന്ധമായാലും ഒരു മകന് അമ്മയോടുള്ള ബന്ധമായാലും പണത്തിനു മുന്നില്‍ ഒന്നിനും ഉയര്‍ന്നു നില്‍ക്കാന്‍ സാധിക്കില്ല. അതിനി മലയാള സമൂഹത്തില്‍ ആയാലും. അതനുതാഹരണം ആണ് മലപ്പുറത്ത്‌ നടന്ന സംഭവം.  സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മൂത്ത മകന്‍ ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടവും ബാനറും തൂക്കി.

വിചിത്ര പ്രതിഷേധം നടത്തിയത് സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ്. മൂത്ത മകന്റെ ആരോപണം അനിയന് കൂടുതല്‍ സ്വത്ത് എഴുതി നല്‍കി എന്നാണ്. മാതാവിന്റെ പരാതിയില്‍ വിശദീകരണം നല്‍കാന്‍ മകനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. തന്നെ അധിക്ഷേപിക്കാന്‍ കബര്‍ ഒരുക്കിയെന്നും അതിനു സമീപത്തായി ബാനര്‍ കെട്ടിയെന്നുമാണ് മാതാവിന്‍റെ പരാതി.

സംഭവത്തില്‍ പോലീസ്, കമ്മിഷനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്‌.2 മാസം മുന്‍പു ലഭിച്ച പരാതിയില്‍ പഞ്ചായത്ത് അധികൃതര്‍ മുഖേനയും ജനപ്രതിനിധികള്‍ വഴിയും ഒത്തുതീര്‍പ്പിനു ശ്രമം നടത്തിയെങ്കിലും മകന്‍ വഴങ്ങിയില്ല. ഇതിനിടെ പുതിയ ബാനര്‍ സ്ഥാപിച്ച വിവരം മാതാവ് കമ്മിഷനെ അറിയിക്കുകയും ചെയ്തു.

മകനെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ഉള്‍പ്പെടെയുള്ളവ ബാധകമാകുമോ, പ്രശ്‌നപരിഹാരത്തിനു സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന്, ഇയാള്‍ ജോലി ചെയ്യുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ മേധാവിയോടും കമ്മിഷന്‍ ആവശ്യപ്പെട്ടു.