സ്വന്തം കുഞ്ഞനുഭവിച്ച വേദന ലോകത്ത് മറ്റൊരു കുഞ്ഞും അനുഭവിക്കാതിരിക്കാന്‍ ഒരമ്മ എല്ലാ അമ്മമാരും അറിയാന്‍ എഴുതിയ കുറിപ്പ്..

കുട്ടികള്‍ക്ക് ഒരസുഖം വന്നാല്‍ വിഷമിക്കാത്ത അച്ഛനമ്മമാര്‍ ഉണ്ടാകില്ല. അവരുടെ ആദി പലരീതിയില്‍ വന്നുകൊണ്ടിരിക്കും. ഈ കാലയളവില്‍ ഉറക്കമോഴിച്ചാണ് അവര്‍ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്. അമ്മമാര്‍ തന്നെയാണ് ഇതിനു മുന്നില്‍ നില്‍ക്കുന്നതും. ജലദോഷവും പണിയും ശ്വാസ തടസ്സവുമൊക്കെയായി…

കുട്ടികള്‍ക്ക് ഒരസുഖം വന്നാല്‍ വിഷമിക്കാത്ത അച്ഛനമ്മമാര്‍ ഉണ്ടാകില്ല. അവരുടെ ആദി പലരീതിയില്‍ വന്നുകൊണ്ടിരിക്കും. ഈ കാലയളവില്‍ ഉറക്കമോഴിച്ചാണ് അവര്‍ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്. അമ്മമാര്‍ തന്നെയാണ് ഇതിനു മുന്നില്‍ നില്‍ക്കുന്നതും.

ജലദോഷവും പണിയും ശ്വാസ തടസ്സവുമൊക്കെയായി കുഞ്ഞുങ്ങളേയും കൊണ്ട് ആശുപത്രികളിൽ പോയിട്ടുള്ളവരായിരിക്കും  മിക്ക മാതാപിതാക്കളും. കുഞ്ഞുങ്ങൾ നിർത്താതെ കരയുന്നതും കാണാം. പലപ്പോഴും അതിന്റെ കാരണമെന്തെന്ന് അമ്മമാർക്കു പോലും മനസ്സിലാകില്ല.

ജിജി സിജു എന്ന യുവതി കുഞ്ഞിന്‍റെ നിർത്താതെയുള്ള കരച്ചിലും അസ്വസ്തകളും കാരണം വാവയ്ക്ക് പല ആശുപത്രികളിൽ ചികിത്സ തേടേണ്ടി വന്ന അനുഭവം സമൂഹ മാധ്യമത്തില്‍  പങ്കുവെച്ചത്  ശ്രദ്ധേയമാകുന്നു. കരയുന്നതിന്റെ കാരണം കണ്ടെത്താതെ വലഞ്ഞ ദിവസങ്ങൾ, അന്ന് അനുഭവിച്ച വേദനയും സങ്ക‍ടവുമൊക്കെ അവർ കുറിപ്പിൽ വിവരിക്കുന്നു.