സൗന്ദര്യത്തെക്കാൾ വലുതാണ് സഹജീവികളായ സഹോദരങ്ങളോടുള്ള സ്നേഹം

കണ്ണൂർ സെന്റ് തെരേസാസ് സ്കൂളിലെ ഈ കുട്ടികൾ മാതൃക… സൗന്ദര്യത്തെക്കാൾ വലുതാണ് സഹജീവികളായ സഹോദരങ്ങളോടുള്ള സ്നേഹം എന്ന് തെളിയിച്ചു കൊണ്ട് കണ്ണൂർ സെന്റ് തെരേസാസ് സ്കൂളിലെ നാല്പതോളം മാലാഖക്കുഞ്ഞുങ്ങൾ ഇന്ന് അവർ താലോലിച്ചു വളർത്തിയ…

കണ്ണൂർ സെന്റ് തെരേസാസ് സ്കൂളിലെ ഈ കുട്ടികൾ മാതൃക…

സൗന്ദര്യത്തെക്കാൾ വലുതാണ് സഹജീവികളായ സഹോദരങ്ങളോടുള്ള സ്നേഹം എന്ന് തെളിയിച്ചു കൊണ്ട് കണ്ണൂർ സെന്റ് തെരേസാസ് സ്കൂളിലെ നാല്പതോളം മാലാഖക്കുഞ്ഞുങ്ങൾ ഇന്ന് അവർ താലോലിച്ചു വളർത്തിയ മുടി ദാനം ചെയ്തു..

അർബുദം തളർത്തിയ കണ്ണുകളിൽ ഇവരുടെ സ്നേഹം വെളിച്ചമായി തെളിയും.. സ്കൂളിലെ NSS ന്റെ ആഭിമുഖ്യത്തിലാണ് അവരുടെ പ്രിയങ്കരിയായ ആലീസ് ടീച്ചറുടെ നേതൃത്വത്തിൽ ഈ സൽകർമ്മം..

കുട്ടികൾക്കൊപ്പം രണ്ട് അധ്യാപികമാരും മുടി മുറിച്ച് നൽകി.. പോലീസ് സി ഐ ശ്രീ. രത്നകുമാർ ഉദ്ഘാടകനായി.. കരൾ ദാനം ചെയ്ത ശ്രീ ആൽഫ്രഡും അതിഥിയായുണ്ടായിരുന്നു..

ആദ്യം പേര് നൽകിയ 25 പേർക്കൊപ്പം കൂടുതൽ പേർ മുന്നോട്ടു വന്നു..അവരോടൊപ്പം ഹൃദയം ചേർത്ത്, അവരോടു സംസാരിച്ച് മുടി മുറിക്കുന്നതിന് തുടക്കമിട്ടപ്പോൾ നമുക്ക് അവരെ കുറിച്ച് അഭിമാനിക്കാം..

കടലോളം സ്നേഹം.. മനസ്ഥൈര്യം കൊണ്ടും സ്നേഹം കൊണ്ടും ഈ കുഞ്ഞുങ്ങൾ മാതൃകയായിരിക്കുന്നു..അവരുടെ ജീവിതം ഇനിയും തെളിഞ്ഞൊഴുകട്ടെ..