ഹൃസ്വ ചിത്രത്തിൽ വിസ്മയം തീർത്ത ഫിൻ ജോർജ് വര്ഗീസ് ഐക്കൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്റർ!

തിരുവനന്തപുരത്തു വെച്ച് കഴിഞ്ഞ ദിവസം നടന്ന ഐക്കൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്ററായി ഫിൻ ജോർജ് വർഗീസിനെ തിരഞ്ഞെടുത്തു. ‘പടിഞ്ഞാറ്റ’ എന്ന ഷോർട്ട് ഫിലിം ആണ് ഫിൻ ജോർജിനെ അവാർഡിന് അർഹനാക്കിയത്. നിരവധി സിനിമകളിൽ…

തിരുവനന്തപുരത്തു വെച്ച് കഴിഞ്ഞ ദിവസം നടന്ന ഐക്കൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്ററായി ഫിൻ ജോർജ് വർഗീസിനെ തിരഞ്ഞെടുത്തു. ‘പടിഞ്ഞാറ്റ’ എന്ന ഷോർട്ട് ഫിലിം ആണ് ഫിൻ ജോർജിനെ അവാർഡിന് അർഹനാക്കിയത്. നിരവധി സിനിമകളിൽ അസ്സോസിയേറ്റ് എഡിറ്റർ അയി ഇദ്ദേഹം ജോലി ചെയ്തു വരുകയാണ്. ഒരു നേപ്പാളി ഫീച്ചർ ഫിലിം സ്വതന്ത്രമായി എഡിറ്റ് ചെയ്തു. ഇതിനോടകം ചെയ്ത ഷോർട്ട് ഫിലിമിൽ എല്ലാം തന്റെ വ്യക്തി മുദ്ര പതിപ്പിക്കാൻ ഫിൻ ജോർജിന് കഴിഞ്ഞു . അത് കൊണ്ട് തന്നെ അവയ്‌ക്കെല്ലാം നിരവധി അവാർഡുകളും ലഭിച്ചിരുന്നു.

ഫിൻ ജോർജ്
ഫിൻ ജോർജ്

‘പടിഞ്ഞാറ്റ’ എന്ന ഹൃസ്വ ചിത്രത്തെ ഫീൽ ഗുഡ് രീതിയിൽ ആണ് ട്രീറ്റ് ചെയ്തിരിക്കുന്നത്. സംഭാഷണം സ്വതവേ കുറവായിരുന്നു എങ്കിലും ഒടുവിൽ ഒരു നൊമ്പരം സമ്മാനിച്ചു ആണ് അവസാനിക്കുന്നത്. അത്ര ശ്രദ്ധയോടെ കട്ട് കുറച്ച് പ്രേക്ഷകന് മനസ്സിൽ ഉൽകൊള്ളവുന്ന രീതിയിൽ ആണ് ഫിൻ ഈ ഹൃസ്വ ചിത്രത്തിന്റെ എഡിറ്റിംഗ് പൂർത്തിയാക്കിയത്. അത് കൊണ്ട് തന്നെ മികച്ച എഡിറ്റർ എന്ന അംഗീകാരം തികച്ചും യോഗ്യ ആണ്.

ഫിൻ ജോർജ് മീഡിയ മഹർഷി സ്റ്റുഡിയോയിൽ നിന്നും

4 വർഷം മുമ്പ് സൈജു കുറുപ്പ് നായകൻ ആയ നൈറ്റ് മുള്ളർ ആണ് ഫിൻ ജോർജ് സംവിധാനം ചെയ്ത ആദ്യ ഹൃസ്വചിത്രം.ഒരു സംവിധായകൻ എന്നരീതിയിൽ ഫിൻ ജോർജിന് നിരവധി അംഗീകാരങ്ങൾ വാങ്ങിക്കൊടുത്ത ഒരു ചിത്രം കൂടി ആയിരുന്നു “നൈറ്റ് മുള്ളർ “. ഡയറക്ടർ ബ്ലെസ്സിയുടെ എഡിറ്റർ ആയിരിക്കെ ലോകത്തിലെ ഏറ്റവും ദൈർഘ്യേറിയ 48 മണിക്കൂർ വീഡിയോ എഡിറ്റ് ചെയ്ത ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തം.

പടിഞ്ഞാറ്റ ഷോർട് ഫിലിം :

Source:Hole Entertainment