ഹോട്ടലിൽ കൊടുക്കാൻ ക്യാഷ് തികഞ്ഞില്ല. 2 വയസുകാരിയായ മകളെ ഹോട്ടലിൽ പണയംവെച്ചു പിതാവ്

ചൈനയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.  യുവാവ് തന്റെ 2 വയസുള്ള മകളോടൊപ്പം ഹോട്ടലിൽ എത്തി ആഹാരം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം പണം കൊടുക്കാൻ നോക്കിയപ്പോൾ 10 രൂപയുടെ കുറവ് കൂടി ഉണ്ടായിരുന്നു. ഇതോടെ…

ചൈനയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.  യുവാവ് തന്റെ 2 വയസുള്ള മകളോടൊപ്പം ഹോട്ടലിൽ എത്തി ആഹാരം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം പണം കൊടുക്കാൻ നോക്കിയപ്പോൾ 10 രൂപയുടെ കുറവ് കൂടി ഉണ്ടായിരുന്നു. ഇതോടെ തന്റെ മകളെ ഇവിടെ പണയം വെക്കുകയാണെന്നും നാളെ പണവുമായി എത്തുമ്പോൾ മകളെ തിരികെ തന്നാൽ മതിയെന്നും ഹോട്ടൽ ഉടമയോട്  പറഞ്ഞു യുവാവ് പെട്ടന്ന് തന്നെ ഹോട്ടലിൽ നിന്നും ഇറങ്ങി പോയി.  പിതാവ് പോകുന്നത് കണ്ട് കുഞ്ഞ് കരഞ്ഞുകൊണ്ട് പിന്നാലെ ഓടിയെങ്കിലും ഇയാള്‍ ബലംപ്രയോഗിച്ച്‌ ഹോട്ടലിനുള്ളിലേക്ക് തള്ളിയിട്ടു. ഇതുകണ്ട ഹോട്ടല്‍ജീവനക്കാര്‍ കുഞ്ഞിനെ സമാധാനിപ്പിച്ചശേഷം  പിതാവിനെ തിരഞ്ഞു. എന്നാൽ അയാളെ കണ്ടത്താനാകാതെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി കുഞ്ഞിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

പണവുമായി പിതാവ് തിരികെയെത്തിയപ്പോള്‍ മകളെ കാണാന്‍ കഴിഞ്ഞില്ല. ഇതോടെ ഹോട്ടല്‍ ജീവനക്കാരോട് ഇയാള്‍ കുപിതനാകുകയും മകള്‍ സ്റ്റേഷനില്‍ ഉണ്ടെന്നറിഞ്ഞ് അവിടെപ്പോയി കൂട്ടിക്കൊണ്ടുവരികയും ചെയ്തു. അതേസമയം താന്‍ മകളെ ഹോട്ടലില്‍ പണയം വെച്ചെന്ന കാര്യം പിതാവ് നിഷേധിച്ചു. തന്റെ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തീര്‍ന്നുപോയെന്നും അത് ചാര്‍ജ് ചെയ്യാന്‍ കുറച്ചുനേരം കാത്തിരുന്നുവെന്നുമാണ് ഇയാളുടെ വാദം.