ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം.

ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം. 4500 രൂപ അടച്ച് സൈറ്റിൽ തത്സമയം കാണാൻ സൗകര്യം ലഭ്യമാക്കിയത് നൂറിലധികം പേര്.  കൊറിയയിൽ ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ച 1700 ൽ…

ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം. 4500 രൂപ അടച്ച് സൈറ്റിൽ തത്സമയം കാണാൻ സൗകര്യം ലഭ്യമാക്കിയത് നൂറിലധികം പേര്.  കൊറിയയിൽ ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ച 1700 ൽ അധികം പേരുടെ സ്വകാര്യ നിമിഷങ്ങളാണ് തത്സമയ സംപ്രേഷണമായി ഇന്റർനെറ്റ് സൈറ്റിൽ ചോർന്നതെന്ന പോലീസിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. മുറിയെടുക്കുന്നവർ ശ്രദ്ധിക്കാത്ത തരത്തിൽ മുറിയുടെ പലഭാഗങ്ങളിലായാണ് സംഗം ഒളിക്യാമറകൾ സ്ഥാപിച്ചത്. സൈറ്റിൽ മുൻകൂറായി പണമടയ്ക്കുന്നവർക്ക് തത്സമയം രംഗങ്ങൾ കാണാനുള്ള സൗകര്യവും സംഗം ലഭ്യമാക്കിയിരുന്നു. നഗരത്തിലെ 35 ഓളം ഹോട്ടലുകളിലായി ഏകദേശം 50 ഓളം ഒളിക്യാമറകൾ ആയിരുന്നു ഇതിനായി ഉപയോഗിച്ച് പോന്നിരുന്നത്. 100 അധികം പേരാണ് മാസം 4500 രൂപ അടച്ച് സൈറ്റിൽ തത്സമയം കാഴ്ചകൾ കണ്ടുകൊണ്ടിരുന്നത്. 2018 നവംബര്‍ മുതല്‍ ഈ മാര്‍ച്ച്‌ വരെ ഏഴ് ലക്ഷത്തോളം രൂപ ഇതുവഴി സംഗം സമ്ബാദിച്ചതായും പൊലീസ് കണ്ടെത്തി. ഒളിക്യാമറകൾ വഴി നേരുത്തേ ദൃശ്യങ്ങൾ പകർത്തിയിരുന്നു സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സൈറ്റിൽ തത്സമയ സംപ്രേഷണം ചെയ്യുന്നത് ആദ്യമായാണ്.