Film News

100 രൂപയ്ക്കു വേണ്ടി പ്രിയന്റെ വെല്ലുവിളി സ്വീകരിച്ച മോഹൻലാലിന് സംഭവിച്ചത് …..

മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ -പ്രിയദർശൻ കൂട്ടുകെട്ട് .മോഹൻലാൽ എന്ന നടന്റെ കഴിവ് പുറത്ത് കൊണ്ട് വരൻ പ്രിയന് സാധിച്ചു .

ബാല്യകാല സുഹൃത്തുക്കളായ ഇരുവരും സിനിമയിലെത്തിയപ്പോഴും സൗഹൃദം അതേ പോലെ തുടര്‍ന്നിരുന്നു. ഇരുവരും ഒന്നിച്ചിട്ടുള്ള എല്ലാ സിനിമകളും ഒന്നിനൊന്നിന്‌ മികച്ചത്തിയിരുന്നു . മലയാളികൾ ഏറെ പ്രേധീക്ഷയോടെ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് ലാലേട്ടൻ – പ്രിയൻ കൂട്ടുകെട്ട് . ഒരുപാടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും വീണ്ടും വെള്ളിത്തിരയിൽ ഒന്നിച്ചു “ഒപ്പത്തിലൂടെ”.

മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും പൊതു സുഹൃത്താണ് മണിയന്‍പിള്ള രാജു. പ്രിയദര്‍ശന്‍ സംവിധായകനാകുന്നതിനും എത്രയോ മുന്‍പ് തുടങ്ങിയതാണ് ഇവരുടെ സൗഹൃദം. മോഹന്‍ലാലിന്‍രെ കാര്യവും സമാനമാണ്. മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള രസകരമായ സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് മണിയന്‍പിള്ള രാജു. ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തക സമാഹാരത്തിലാണ് ഇക്കഥ പറയുന്നത്.

ഡിക്കിയില്‍ കിടക്കാന്‍ വെല്ലുവിളി

ഉദയാ സ്റ്റുഡിയോയില്‍ നിന്നും ഷൂട്ടിങ്ങ് കഴിഞ്ഞതിന് ശേഷം താമസിച്ചിരുന്ന ഹോട്ടലായ റെയ്ബാനിലേക്ക് പോകുന്നതിനിടയിലാണ് പ്രിയദര്‍ശന്‍ കാറിന്റെ ഡിക്കിയില്‍ ഇരിക്കാന്‍ കഴിയുമോയെന്ന് വെല്ലുവിളിച്ചത്.

മണിയന്‍പിള്ള രാജു പിൻതിരിഞ്ഞു

പ്രിയദര്‍ശന്റെ വെല്ലുവിളി കേട്ടപ്പോഴേ മണിയന്‍പിള്ള രാജു മിണ്ടാതിരുന്നു. ഇരുട്ടും കുടുസ്സു മുറിയും പേടിയുള്ളതിനാല്‍ ആ ചലഞ്ച് ഏറ്റെടുത്തില്ല. എന്നാല്‍ മോഹന്‍ലാലാവട്ടെ ചാടിക്കേറി ആ വെല്ലുവിളി സ്വീകരിക്കുകയും ചെയ്തു.

നൂറ് രൂപ 4 കിലോമീറ്റർ

ഹോട്ടലിലേക്ക് നാല് കിലോ മീറ്റര്‍ ദൂരമുണ്ട്. അത്രയും സമയം കാറിന്റെ ഡിക്കിയില്‍ ഇരിക്കാനാണ് പ്രിയന്‍ ആവശ്യപ്പെട്ടത്. നൂറു രൂപയാണ് ഓഫര്‍ ചെയ്തത്. നൂറല്ല ഒരു ലക്ഷം തരാമെന്ന് പറഞ്ഞാല്‍പ്പോലും താന്‍ ചെയ്യില്ലെന്ന് മണിയന്‍പിള്ള മറുപടി നല്‍കി.

ലാലേട്ടൻ മരണമാസ്സ്‌ അല്ലെ 

പ്രിയന്റെ വെല്ലുവിളി ഏറ്റെടുത്ത മോഹന്‍ലാല്‍ കാറിന്റെ ഡിക്കിയില്‍ കയറിയിരുന്നു. ഡിക്കി അടക്കുകയും ചെയ്തു. ഹോട്ടല്‍ എത്തുന്നതിന് മുന്‍പുള്ള വളവില്‍ മുള്ളുവേലിയൊക്കെ ഇട്ട ഒരു ട്രാന്‍സ്‌ഫോമര്‍ ഉണ്ടായിരുന്നു. കൃത്യം അതിനു കൊണ്ടിടിക്കുകയും ആലപ്പുഴ മുഴുവന്‍ വൈദ്യുതി നിലക്കുകയും ചെയ്തു.

ഡ്രൈവിങ്ങിന്റെ കാര്യത്തില്‍ അശ്രദ്ധയുള്ള ആളാണ് പ്രിയദര്‍ശന്‍. തോന്നുന്ന പോലെയാണ് വണ്ടിയോടിക്കുന്നത്. ട്രാന്‍സ്‌ഫോമറില്‍ ഇടിച്ചതിന്റെ ടെന്‍ഷനില്‍ ഹോട്ടലിലെത്തിയപ്പോഴാണ് പെട്ടന്ന് ഡിക്കിയിലെ കാര്യത്തെക്കുറിച്ച് ഓര്‍ത്തത്.

ഹോട്ടലിലെത്തിയപ്പോള്‍ റൂം ബോയ് അടുത്തെത്തിയപ്പോള്‍ ഡിക്കിയില്‍ ഒരു സാധനമുണ്ട്. എടുത്ത് നൂറ്റിമൂന്നില്‍ കൊണ്ടുവെയ്ക്കണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഡിക്കി തുറന്നപ്പോള്‍ റൂം ബോയ് ബോധം കെടുകയും ചെയ്തുവെന്ന് മണിയന്‍പിള്ള രാജു പറയുന്നു.

ഡിക്കിയില്‍ നിന്നും ഇറങ്ങി വന്ന മോഹന്‍ലാലിന്റെ ആ രൂപം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. ഡിക്കിയില്‍ ഇരുന്നതും വണ്ടിയുടെ ഇടിയുമെല്ലാമായി ആകെ വല്ലാത്ത കോലത്തിലായിരുന്നു. ആ സാഹസികതയായിരുന്നു മോഹന്‍ലാലിന്റെ സന്തോഷം.

അല്ലെങ്കിലും നമ്മുടെ ലാലേട്ടൻ ഒരു കാര്യം ചെയ്യാൻ ഏറ്റെടുത്താൽ അത് പകുതിക്കു വച്ചു ഇട്ടേച്ചു പോകുന്ന ആളല്ലല്ലോ . അപ്പൊ പിന്നെ ഇതിനെപ്പറ്റി പറയേണ്ടതുണ്ടോ .ലാലേട്ടനെപോലെയുള്ള ഒരാൾക്ക് ഇതൊക്കെ ഒരു സാഹസികതയാണോ ? . പുലിമുരുഗൻ മാത്രം നോക്കിയാ മതി . ആ സിനിമയ്ക്ക് വേണ്ടി ലാലേട്ടൻ കഷ്ട്ടപ്പെട്ടതു പോലെ മലയാള സിനിമയിൽ വേറെ ഒരു താരങ്ങളും കഷ്ട്ടപ്പെട്ടിട്ടുണ്ടാവില്ല .

ഓരോ സിനിമയും ഒരു കൂട്ടംപേരൂടെ കഷ്ടപ്പാടാണ് .വലിപ്പച്ചെറുപ്പം ഇല്ലാതെ അവരുടെ കൂടെ നില്ക്കാൻ നമ്മുടെ ലാലേട്ടന് ഒരു മടിയും ഇല്ല . ഇനിയും ഒരുപാടു നല്ല നല്ല സിനിമകൾ പ്രിയൻ ലാലേട്ടൻ കൂട്ട് കെട്ടിൽ നിന്ന് നമുക്ക് പ്രേധീക്ഷിക്കാം . നല്ല സിനിമകൾ ഇനിയും സമ്മാനിക്കാൻ ഈ കൂട്ടുകെട്ടിന് കഴിയട്ടെ .

Trending

To Top
Don`t copy text!