100 കോടിയുടെ ബിസിനസും കുടുംബവും ഉപേക്ഷിച്ച് ജൈന സന്യാസം സ്വീകരിക്കാനൊരുങ്ങി 24കാരന്‍

അഹമ്മദാബാദ്: ജൈന സന്യാസിയാകാനൊരുങ്ങി 24കാരന്‍. ജൈന കുടുംബത്തില്‍ നിന്നുള്ള മോക്ഷേഷ് സേത്താണ് കരിയറും കുടുംബവും 100 കോടിയുടെ ബിസിനസും ഒഴിവാക്കി സന്യാസത്തിലേക്ക് കടക്കുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ മോക്ഷേഷ് ആണ് കഴിഞ്ഞ രണ്ട് വര്‍ഷമായി…

അഹമ്മദാബാദ്: ജൈന സന്യാസിയാകാനൊരുങ്ങി 24കാരന്‍. ജൈന കുടുംബത്തില്‍ നിന്നുള്ള മോക്ഷേഷ് സേത്താണ് കരിയറും കുടുംബവും 100 കോടിയുടെ ബിസിനസും ഒഴിവാക്കി സന്യാസത്തിലേക്ക് കടക്കുന്നത്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ മോക്ഷേഷ് ആണ് കഴിഞ്ഞ രണ്ട് വര്‍ഷമായി കുടുംബ ബിസിനസ് നോക്കിനടത്തിയിരുന്നത്. ഗാന്ധിനഗറില്‍ വെച്ച് ഇന്ന് നടക്കുന്ന ദീക്ഷ സ്വീകരിക്കുന്ന ചടങ്ങോടെ മോക്ഷേഷ് ലൗകിക സുഖങ്ങളെല്ലാം ത്യജിച്ച് ജൈന സന്യാസിയായി മാറും.

കോടീശ്വരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സര്‍വസൗഭാഗ്യങ്ങളും ത്യജിച്ച് ജൈനമുനിയാകുന്ന വാര്‍ത്ത ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുംബൈ  സ്വദേശിയായ മോക്‌ഷേഷ് സേത്ത് (24) ആണ് അപൂര്‍വ തീരുമാനവുമായി നാട്ടുകാരയെും വീട്ടുകാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

രത്‌നം, പഞ്ചസാര, ലോഹം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജെ.കെ. കോര്‍പറേഷന്‍ ഉടമകളാണ്‌ െജെനമത വിശ്വാസികളായ മോക്‌ഷേഷിന്റെ കുടുംബം. അഹമ്മദാബാദിലെ തപോവന്‍ സര്‍ക്കിളില്‍ നടക്കുന്ന ചടങ്ങില്‍ അടുത്തയാഴ്ച സന്യാസദീക്ഷ സ്വീകരിക്കും.

വടക്കന്‍ ഗുജറാത്തിലെ ദീസാ സ്വദേശികളാണ് മോക്‌ഷേഷിന്റെ പൂര്‍വികര്‍. 10, 12 ക്ലാസുകളില്‍ യാഥക്രമം 93.38% വും 85 % വും മാര്‍ക്ക് നേടിയായിരുന്നു മോക്‌ഷേഷിന്റെ വിജയം. എച്ച്.ആര്‍. കോളജില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയതിനു പിന്നാലെ നന്നെ ചെറുപ്പത്തില്‍ തന്നെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയും പാസായി. തുടര്‍ന്ന് കുടുംബ ബിസിനസില്‍ പങ്കാളിയായി. കഴിഞ്ഞ ജനുവരിയിലാണ് താന്‍ സന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് മോക്‌ഷേഷ് വെളിപ്പെടുത്തി.

പതിനഞ്ചാം വയസ്സിലാണ് തനിക്ക് സന്യാസം സ്വീകരിക്കാന്‍ ഉള്‍വിളി ഉണ്ടായതെന്ന് മൊക്‌ഷേഷ് പറയുന്നു. അന്നു തന്നെ അതിന് ഒരുങ്ങുകയും ചെയ്‌തെങ്കിലും ആദ്യം വിദ്യാഭ്യാസം പൂര്‍ത്തിയാകട്ടെ എന്ന് പറഞ്ഞ് മൊക്‌ഷേഷിനെ വീട്ടുകാര്‍ വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചാര്‍ട്ടേഡ് അക്കൗണ്ടന്റായി സ്വന്തം കമ്ബനിയില്‍ ജോലി നിര്‍വ്വഹിക്കുകയും ചെയ്യുന്നതിനിടയില്‍ തന്റെ സ്വപ്നമായ സന്യാസത്തിലേക്ക് കടക്കുകയായിരുന്നു.

ആദ്യം തീരുമാനം മാതാപിതാക്കളെ ഞെട്ടിച്ചെങ്കിലും പിന്നാലെ അവര്‍ പിന്തുണച്ചു. ഇനി മതത്തെ തനിക്ക് ഓഡിറ്റ് ചെയ്യണമെന്നാണ് മൊക്‌ഷേഷ് പറയുന്നത്. അതേസമയം മറ്റ് ജൈനമത സന്യാസിമാരെപ്പോലെ തനിച്ചു കഴിയാതെ സമുഹത്തില്‍ ഇടപെട്ട് നില്‍ക്കുകന്ന സന്യാസിയായിരിക്കും മൊക്‌ഷേഷ്. ഗുജറാത്തുകാരാണ് മൊക്‌ഷേഷിന്റെ കുടുംബമെങ്കിലും 60 വര്‍ഷമായി മുംബൈയിലാണ്.