100 രൂപയുടെ കാലം കഴിഞ്ഞു, പുതിയ ട്രാഫിക് നിയമങ്ങള്‍ ഇങ്ങനെ

ഹെല്‍മറ്റ് ഇല്ലെങ്കിലെന്താ ഒരു 100 രൂപ കൊടുത്താല്‍ മതിയല്ലോ? ഇങ്ങനെ ചിന്തിച്ചു ഇനി പുറത്തേക്കു ഇറങ്ങേണ്ട കാരണം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമത്തിന് അംഗീകാരം നല്‍കി. ഇനി ഹെല്‍മെറ്റ്‌ ഇല്ലെങ്കില്‍ പിഴ 1000 രൂപയും…

new traffic rules-2019

ഹെല്‍മറ്റ് ഇല്ലെങ്കിലെന്താ ഒരു 100 രൂപ കൊടുത്താല്‍ മതിയല്ലോ? ഇങ്ങനെ ചിന്തിച്ചു ഇനി പുറത്തേക്കു ഇറങ്ങേണ്ട കാരണം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമത്തിന് അംഗീകാരം നല്‍കി. ഇനി ഹെല്‍മെറ്റ്‌ ഇല്ലെങ്കില്‍ പിഴ 1000 രൂപയും ലൈസന്‍സ് 3 മാസത്തേക്ക് മരവിപ്പിക്കാനും ധാരണയായി.

അതോടൊപ്പം തന്നെ ഏറ്റവും പ്രസക്തമായ കാര്യം ആംബുലന്‍സിനെ കടത്തിവിട്ടില്ലെങ്കില്‍ പിഴ 10000 നല്‍കണം. സമൂഹത്തില്‍ ബോധവാന്മാരാകേണ്ട യുവതലമുറയുടെ ഭാഗത്തുനിന്നും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകുന്ന ദുരനുഭവം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്.

new traffic rules

അതുപോലെതന്നെ പുതിയ നിര്‍ദേശം അനുസരിച്ച് വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപ പിഴയും, മദ്യപിച്ചു വാഹനം ഓടിച്ചാല്‍ 10000 രൂപയും, സീറ്റ്ബെല്‍റ്റ്‌ ധരിച്ചില്ലെങ്കില്‍ 1000 രൂപയും, അമിതവേഗത്തിന് 1000 മുതല്‍ 2000 രൂപവരെയും ഇടാക്കാനും നിര്‍ദേശം നല്‍കി.

new traffic rules

കൂടാതെ അപകടകരമായി വാഹനം ഓടിക്കുന്നവരില്‍ നിന്നും 5000 രൂപയും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ 500 രൂപയും ഈടാക്കും. നിയമപാലകര്‍ നിയമംലംഘനം നടത്തുന്നു എന്ന പൊതു പരാതി ഉള്ള സാഹചര്യത്തില്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ നിയമപാലകര്‍ തന്നെ ലംഘിച്ചാല്‍ പിഴ ഇരട്ടി ഈടാക്കാനും തീരുമാനം ആയി.