11 കോടി സ്വന്തമാക്കി പഞ്ചവര്‍ണ തത്ത !!

രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവര്‍ണ തത്ത 12 ദിവസങ്ങള്‍ കൊണ്ട് തിയറ്റര്‍ കളക്ഷനായി നേടിയത് 7.86 കോടി രൂപ. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ വേഷത്തില്‍ എത്തിയ ഈ ചിത്രം കുറഞ്ഞ…

രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവര്‍ണ തത്ത 12 ദിവസങ്ങള്‍ കൊണ്ട് തിയറ്റര്‍ കളക്ഷനായി നേടിയത് 7.86 കോടി രൂപ. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ വേഷത്തില്‍ എത്തിയ ഈ ചിത്രം കുറഞ്ഞ ബജറ്റിലാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. സാറ്റലൈറ്റ് അവകാശം ഉള്‍പ്പടെ ചിത്രത്തിന് മൊത്തം ബിസിനസ് 11 കോടിക്കു മുകളില്‍ എത്തിക്കഴിഞ്ഞു. കുടുംബ പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന ചിത്രം മികച്ച സ്റ്റഡി കളക്ഷനുമായി പ്രധാന സെന്ററുകളിലെല്ലാം പ്രദര്‍ശനം തുടരുകയാണ്. മണിയന്‍ പിള്ള രാജുവാണ് ചിത്രം നിര്‍മിച്ചത്.