ആ കോംബോ തിരിച്ചു വരുന്നു…! ഉടന്‍ തന്നെ..! പോസ്റ്റ് പങ്കുവെച്ച് അനുശ്രീ..!!

വീണ്ടും ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിച്ച് എത്തുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ദൃശ്യം, ദൃശ്യം 2 എന്നീ ഹിറ്റ് സിനിമകള്‍ക്ക്‌ശേഷമാണ് ഈ കോംബോ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇപ്പോഴിതാ 12ത്ത് മാന്‍ സിനിമ എത്രയും പെട്ടെന്ന് തന്നെ ആരാധകരിലേക്ക് എത്തും എന്ന സൂചനയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും സിനിമിയിലെ അഭിനേതാക്കളും തങ്ങളുടെ സോഷ്യല്‍ മീഡിയ വഴി അറിയിക്കുന്നത്.

സിനിമയില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നടി അനുശ്രീയും തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാല്‍- ജീത്തു ജോസഫ് കോംബോ വീണ്ടും തിരിച്ചെത്തുന്നു.. എത്രയും പെട്ടെന്ന് തന്നെ എന്നാണ് അനുശ്രീ സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. അതേസമയം, സിനിമ ഒരു ഒടിടി റിലീസിനാണ് ഒരുങ്ങുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് സിനിമ റിലീസ് ആവുക.

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ത്രില്ലര്‍ സിനിമയുടെ ഒരു മികച്ച തീയറ്റര്‍ അനുഭവം നഷ്ടമാകുന്നതില്‍ ആരാധകരില്‍ ചിലരില്‍ എങ്കിലും സങ്കടം ഉണ്ടെങ്കില്‍ സിനിമ ഇറങ്ങുന്ന സമയത്ത് ലോകത്ത് എവിടെയുമുള്ള ആരാധകര്‍ക്ക് എല്ലാവര്‍ക്കും ഒരേ സമയത്ത് തന്നെ കാണാന്‍ സാധിക്കും എന്നതാണ് ഒടിടി റിലീസുകളുടെ പ്രത്യേകത. എന്നാല്‍ റിലീസ് തീയതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല എങ്കിലും എത്രയും പെട്ടെന്ന് തന്നെ ചിത്രം ആരാധകരിലേക്ക് എത്തും എന്ന് തന്നെയാണ് വിവരം.

അതേസമയം, 11 കൂട്ടുകാരുടെ ഒരു ഗെറ്റ് – ടുഗെദര്‍ വേളയില്‍ പന്ത്രണ്ടാമനായി എത്തുന്ന കഥാപാത്രവും അതില്‍ നിന്ന് സംഭവിക്കുന്ന ഒരു മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് 12ത് മാന്‍ എന്നാണ് പ്രമേയം, മോഹന്‍ലാലിന് പുറമെ ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, അനുശ്രീ, ഷൈന്‍ ടോം ചാക്കോ, ആണ് സിതാര, പ്രിയങ്ക നായര്‍, അനു മോഹന്‍, ലിയോണ ലിഷോയ് എന്നിവരും കഥാപാത്രങ്ങളായി സിനിമയില്‍ എത്തുന്നുണ്ട്.

 

 

Aswathy