15 വർഷത്തെ ജീവിതം: ഒടുവിൽ ഗർഭിണിയാണെന്ന് അറിയുന്നത് പ്രിയതമൻ മരിച്ചു ഒരുമാസം കഴിഞ്ഞപ്പോൾ

സിനിമയെ വെല്ലുന്ന ജീവിതകഥയാണ് നടി സ്നേഹ അയ്യരുടേത്. താരത്തിന്റെ കഥ അറിഞ്ഞാൽ ആരുടേയും ഹൃദയം കുറച്ചു നോവും. നേഹ ടോവിനോ ചിത്രത്തിലൂടെയാണ് ശ്രദ്ധേയമാകുന്നത്. നടിമാത്രമല്ല, ആർ ജെ യും മോഡലും കൂടിയാണ് നേഹ. ടോവിനോ തോമസിന്റെ…

സിനിമയെ വെല്ലുന്ന ജീവിതകഥയാണ് നടി സ്നേഹ അയ്യരുടേത്. താരത്തിന്റെ കഥ അറിഞ്ഞാൽ ആരുടേയും ഹൃദയം കുറച്ചു നോവും. നേഹ ടോവിനോ ചിത്രത്തിലൂടെയാണ് ശ്രദ്ധേയമാകുന്നത്. നടിമാത്രമല്ല, ആർ ജെ യും മോഡലും കൂടിയാണ് നേഹ. ടോവിനോ തോമസിന്റെ തരംഗം എന്ന ചത്രത്തിലൂടെയാണ് നേഹ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

ബാല്യകാല സുഹൃത്തിനെ 15 വർഷത്തോളം പ്രണയിച്ചതിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. പിന്നീടങ്ങോട്ട് സന്തോഷകരമയ സ്വപ്നം കണ്ട ജീവിതമായിരുന്നു നേഹയുടേത്. ഇപ്പോഴിതാ താൻ ഗർഭിണിയാണെന്ന വാർത്ത ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. നേഹയുടെ സന്തോഷത്തിൽ പങ്കാളികളാകാൻ നിരവധി ആരാധകർ ആശംസകളുമായി എത്തിയെങ്കിലും അവർക്കെല്ലാം ഒരു നൊമ്പരത്തോടുകൂടിയെ നേഹയ്ക്ക് ആശംസകൾ നേരാൻ കഴിഞ്ഞോളു. കാരണം ഭർത്താവിനെ നഷ്ട്ടപെട്ടു ഒരുമാസം കഴിഞ്ഞപ്പോഴാണ് താൻ അമ്മയാകാൻ പോകുന്ന വിവരം നേഹ അറിയുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് നേഹയുടെ ഭർത്താവ് മരണപ്പെട്ടത്. ഒരുമാസത്തിനു ശേഷം നേഹ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിക്കുന്നത്. എന്നാൽ ഭർത്താവിന്റെ മരണശേഷമാണ് താൻ അമ്മയാകാൻ പോകുന്ന വിവരം നേഹ അറിയുന്നത്. തങ്ങൾ ഏറെ കൊതിച്ച അതിഥി വരുമ്പോൾ അത് കാണാൻ തന്റെ ഭർത്താവ് ഇല്ലല്ലോ എന്ന ദുഖത്തിലാണ് നേഹ.

തന്റെ ജീവിതത്തിലെ ഇപ്പോൾ തോന്നുന്ന ശൂന്യത ഇല്ലാതാക്കാൻ ഈ കുഞ്ഞിന് മാത്രമേ കഴിയൂവെന്നും സെപ്റ്റംബറിൽ അവൻ/അവൾ  പുറംലോകത്തിലേക്ക് എത്തുവെന്നുമാണ് നേഹ പറയുന്നത്.