Current Affairs

16ആം വയസിൽ അമ്മാവനുമായി വിവാഹമുറപ്പിച്ചപ്പോൾ സ്വന്തം വീടുവിട്ടിറങ്ങി. എന്നാൽ അവളെ കാത്തിരുന്നത്

ഇന്ത്യയിൽ പലയിടങ്ങളിലും ഇന്നും നിരവധി ബാലവിവാഹങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ നിരവധി നിയമങ്ങൾ വന്നിട്ടുണ്ടങ്കിലും അതിനൊന്നും ഒരു വിലയും കല്പിക്കാതെയാണ് ഇന്നും ബാലവിവാഹങ്ങൾ അരങ്ങേറുന്നത്. അതെല്ലാം തന്നെ പെൺകുട്ടികളുടെ പ്രായത്തേക്കാൾ 20 ഉം 25 ഉം വയസിനു മുതിർന്ന പുരുഷന്മാരുമായിട്ടായിരിക്കും. ഈ വിവാഹത്തിനുശേഷം പിന്നെ ഭർത്താവിനെ സേവിക്കൽ മാത്രമായിരിക്കും പെൺകുട്ടികളുടെ ജീവിതം. പലപ്പോഴും അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഭർതൃഗൃഹത്തിൽ വെച്ചുതന്നെ മരണപ്പെടുന്നു. എന്നാൽ ഇത്തരം ബാലവിവാഹത്തെ എതിർത്ത പെൺകുട്ടി രേഖയുടെ ജീവിതകഥയാണ് ഇന്നിവിടെ പറയുന്നത്. 

കർണാടകയിൽ ചിക്കബല്ലപുരയിലെ കൊട്ടുരു എന്ന ഗ്രാമത്തിലാണ് രേഖയുടെ ജനനം. എന്നാൽ അവൾ ജനിച്ചു ഏകദേശം നാലുമാസങ്ങൾ കഴിഞ്ഞപ്പോഴേക്കും അവളുടെ പിതാവ് അവളെയും അമ്മയെയും ഉപേക്ഷിച്ചു പോയി. അതിനുശേഷം അവളുടെ ‘അമ്മ വീട്ടുജോലിക്ക് പോയാണ് അവളെ വളർത്തിയത്. പഠിക്കാൻ മിടുക്കിയായിരുന്നു രേഖ പടുത്തതിൽ താനെ കഴിവ് തെളിയിക്കാൻ അതിയായി ആഗ്രഹിക്കുകയും തന്റെ ശ്രദ്ധമുഴുവൻ പഠനത്തിൽ മാത്രം കേന്ദ്രീകരിക്കുകയും ചെയ്തു. അങ്ങനെ അവൾ സ്വപനം കണ്ടപോലൊരു ജീവിതത്തിലൂടെ കടന്നുപോകുന്നതിനിടയിൽ അവളുടെ പതിനാറാമത്തെ വയസിൽ അവൾ അവളുടെ മാമനെ വിവാഹം കഴിക്കണമെന്ന ആവിശ്യം അവളുടെ ‘അമ്മ അവൾക്കുമുന്നിൽ വെച്ചത്. അവൾ അവളാൽ കഴിയും പോലെ ഈ ആവശ്യത്തെ എതിർത്തു. എന്നാൽ അമ്മയുടെയും ബന്ധുക്കളുടെയും നിർബന്ധം കൂടിവന്നപ്പോൾ അവൾ പതിനാറാമത്തെ വയസിൽ സ്വന്തം വീടുപേക്ഷിച്ചു ഇറങ്ങി. 

ഒരു സുഹൃത്തിന്‍റെ സഹായത്തോടെയാണ് രേഖ രണ്ട് വര്‍ഷം മുമ്ബ് വീട്ടില്‍ നിന്നും ഇറങ്ങിയത്. നല്ലൊരു ജീവിതത്തിനായി അവള്‍ ബംഗളൂരുവിലേക്കാണ് എത്തിയത്. അന്ന് വിവാഹത്തിനെ എതിര്‍ത്ത് ഇറങ്ങി വന്നത് വെറുതെ ആയില്ല. എസ് എസ് എല്‍ സി പരീക്ഷയ്ക്ക് അവള്‍ 74 ശതമാനം മാര്‍ക്ക് വാങ്ങി. രേഖ താമസിച്ചത് അവളുടെ ഒരു സുഹൃത്തിന്‍റെ വീട്ടിലായിരുന്നു. അതിനോടൊപ്പം തന്നെ ഒരു കമ്ബ്യൂട്ടര്‍ പരിശീലന പരിപാടിയിലും പങ്കെടുത്തു. അധികൃതര്‍ അവളുടെ ജീവിതത്തെ കുറിച്ചറിഞ്ഞപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി അവളെ പരിചയപ്പെടുത്തി. 1098 എന്ന ഹെല്‍പ് ലൈന്‍ നമ്ബറിലേക്ക് വിളിച്ച രേഖ തനിക്ക് തുടര്‍ന്ന് പഠിക്കാനുള്ള ആഗ്രഹത്തെ കുറിച്ച്‌ പറഞ്ഞു. സ്പര്‍ശ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു പേയിങ് ഗസ്റ്റ് സംവിധാനത്തില്‍ അവര്‍ രേഖയുടെ താമസം ശരിയാക്കി. അവര്‍ തന്നെ നെല്ലമംഗലയിലുള്ള ഒരു കന്നഡ മീഡിയം ഗവണ്‍മെന്‍റ് പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ അവള്‍ക്ക് സീറ്റും നല്‍കി.

അവള്‍ നന്നായി അധ്വാനിച്ചു. നന്നായി പഠിച്ചു. പ്ലസ് ടു പരീക്ഷയില്‍ അവള്‍ നേടിയത് 90 ശതമാനം മാര്‍ക്കാണ്. 600 ല്‍ 542. രേഖയെ സംബന്ധിച്ച്‌ ഏറ്റവും വൈകാരികമായ മുഹൂര്‍ത്തമായിരുന്നു അത്.  ഇനി ബി എ യ്ക്ക് ചേരണം. കാരണം ഹിസ്റ്ററിയും പൊളിറ്റിക്കല്‍ സയന്‍സും എക്കണോമിക്സും പഠിക്കണം. ഐ എ എസ് ഓഫീസറാകാന്‍ ആഗ്രഹിക്കുന്ന തന്നെ ഈ വിഷയങ്ങള്‍ പഠിക്കുന്നത് കൂടുതല്‍ സഹായിക്കും എന്ന് അവള്‍ കരുതുന്നു.

നമുക്കിടയിലുള്ള നൂറുകണക്കിന് പെൺകുട്ടികൾക്കുള്ള പ്രചോദനമാണ് രേഖ. ഒരിക്കലും മറ്റുള്ളവരുടെ സന്തോഷങ്ങൾക്കായി ജീവിതം മാറ്റിവെയ്ക്കാതെ സ്വന്തം ആഗ്രഹങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടിയാകണം ഓരോ പെൺകുട്ടികളും പ്രവർത്തിക്കേണ്ടതെന്നാണ് രേഖ പറയുന്നത്.

Trending

To Top
Don`t copy text!