16കാരി ഇൻസ്റ്റഗ്രാമിൽ ‘ഞാൻ മരിക്കുന്നതാണോ ജീവിക്കുന്നതാണോ നല്ലത്’ എന്ന് വോട്ടിനിട്ടു, റിസള്‍ട്ട് നോക്കിയതിനു ശേഷം ജീവനൊടുക്കി

ഇൻസ്റ്റഗ്രാം സുഹൃത്തുക്കളോട് താൻ മരിക്കണമോ അതോ ജീവിക്കണമോ എന്ന വിഷയത്തിൽ  വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ട് 16കാരി പോസ്റ്റ്‌ ഇട്ടിരുന്നു.  കൗമാരക്കാരിൽ സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം അപകടകരമായ അവസ്ഥ ഉണ്ടാക്കുന്നു എന്ന് തെളിയിക്കുന്ന സംഭവമാണ് ദിവസങ്ങൾക്ക് മുൻപ് മലേഷ്യയിൽ ഉണ്ടായത്. ഒടുവില്‍ റിസള്‍ട്ട് നോക്കിയതിനു…

ഇൻസ്റ്റഗ്രാം സുഹൃത്തുക്കളോട് താൻ മരിക്കണമോ അതോ ജീവിക്കണമോ എന്ന വിഷയത്തിൽ  വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ട് 16കാരി പോസ്റ്റ്‌ ഇട്ടിരുന്നു.  കൗമാരക്കാരിൽ സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം അപകടകരമായ അവസ്ഥ ഉണ്ടാക്കുന്നു എന്ന് തെളിയിക്കുന്ന സംഭവമാണ് ദിവസങ്ങൾക്ക് മുൻപ് മലേഷ്യയിൽ ഉണ്ടായത്.

ഒടുവില്‍ റിസള്‍ട്ട് നോക്കിയതിനു ശേഷം പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു.  മരിക്കണം എന്നാണെങ്കിൽ ഡിയെന്നും ജീവിക്കണം എന്നാണെങ്കിൽ എൽ എന്നും കമന്റ് ചെയ്യാനായിരുന്നു 16കാരിയുടെ നിർദേശം. ഇൻസ്റ്റഗ്രാമിൽ 16കാരി പോസ്റ്റ് ചെയ്തത് ‘Really Important, Help Me Choose D / L’ എന്നായിരുന്നു .

യുവതി മരിക്കുന്നതാണ് നല്ലത് എന്ന തരത്തിൽ ഡി എന്ന്  കൂടുതൽ പേരും രേഖപ്പെടുത്തിയതോടെ പെൺകുട്ടി  ആത്മഹത്യ  ചെയ്യുകയായിരുന്നു. പെൺകുട്ടി ജീവിക്കണം എന്ന് ;ആവശ്യപ്പെട്ടത് 31 ശതമാനം സുഹൃത്തുക്കൾ മാത്രമാണ് .

69 ശതമാനം സുഹൃത്തുക്കളും ഡി എന്ന് രേഖപ്പെടുത്തിയത് തമാശക്ക് മാത്രമായാണ്. മലേഷ്യൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബർ വിദഗ്ധർ ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടുന്നു..