17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ലിംഗം പെൺകുട്ടി അറുത്ത് മാറ്റി! യുവാവിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ…

17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ലിംഗം പെൺകുട്ടി അറുത്ത് മാറ്റി. ചണ്ഡീഗഡ്ഇൽ ആണ് സംഭവം. വിറക് ശേഖരിക്കാനായി പെൺകുട്ടി വനത്തിലേക്ക് പോകുന്നത് കണ്ട 23കാരനായ റയീസ് എന്ന യുവാവ് പെൺകുട്ടിയെ പിന്തുടർന്ന് പുറകെ ചെല്ലുകയായിരുന്നു.…

17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ലിംഗം പെൺകുട്ടി അറുത്ത് മാറ്റി. ചണ്ഡീഗഡ്ഇൽ ആണ് സംഭവം. വിറക് ശേഖരിക്കാനായി പെൺകുട്ടി വനത്തിലേക്ക് പോകുന്നത് കണ്ട 23കാരനായ റയീസ് എന്ന യുവാവ് പെൺകുട്ടിയെ പിന്തുടർന്ന് പുറകെ ചെല്ലുകയായിരുന്നു. വിജനമായ സ്ഥലത്തെത്തിയപ്പോൾ യുവാവ് പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചു. പെൺകുട്ടി ഉടനെ ഓടി രക്ഷപെടാൻ നോക്കിയെങ്കിലും യുവാവ് പെൺകുട്ടിയെ കത്തി കാട്ടി ഭീക്ഷണിപെടുത്തുകയായിരുന്നു. പെൺകുട്ടി പേടിച്ചു എന്ന് കരുതിയ യുവാവ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോഴേക്കും പെൺകുട്ടി യുവാവിന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തി പിടിച്ചു വാങ്ങുകയും യുവാവിന്റെ ലിംഗം ഛേദിക്കുകയും ചെയ്തു. 

യുവാവ് അബോധവസ്ഥയിൽ ആയപ്പോഴേക്കും പെൺകുട്ടി തന്നെ ആളുകളെ വിളിച്ചുകൂട്ടുകയായിരുന്നു. ആളുകൾ ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവാവിന്റെ നില അതീവഗുരുതരമാണ്. പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.