സുഗന്ധ വ്യാപാരിയായ വ്യക്തിയുടെ വീട്ടിൽ നിന്നും 177.45 കോടി രൂപ കണ്ടെത്തി, പണം എന്നാൽ അഞ്ച് മെഷീനുകള്‍ 36 മണിക്കൂര്‍…

സുഗന്ധ വ്യാപാരിയായ വ്യക്തിയുടെ വീട്ടിൽ നിന്നും 177.45 കോടി രൂപ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എണ്ണിത്തിട്ടപ്പെടുത്തയിരിക്കുകയാണ്. കൂടാതെ ജെയിന്‍ ഷെല്‍ കമ്ബനികള്‍ വഴി രേഖകളില്ലാതെ പണം വകമാറ്റിയതായും ഉദ്യോഗസ്ഥർ കണ്ടെത്തി. ജിഎസ്ടി ഇന്റലിജന്‍സ് ഡയറക്ടര്‍…

സുഗന്ധ വ്യാപാരിയായ വ്യക്തിയുടെ വീട്ടിൽ നിന്നും 177.45 കോടി രൂപ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എണ്ണിത്തിട്ടപ്പെടുത്തയിരിക്കുകയാണ്. കൂടാതെ ജെയിന്‍ ഷെല്‍ കമ്ബനികള്‍ വഴി രേഖകളില്ലാതെ പണം വകമാറ്റിയതായും ഉദ്യോഗസ്ഥർ കണ്ടെത്തി. ജിഎസ്ടി ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറലിന്റെയും നേതൃത്വത്തിൽ ആയിരുന്നു ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ഇയാളുടെ ഓഫിസ്, സ്ഥാപനങ്ങൾ, ഗോഡൗൺ, വീട് എന്നിവ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ് നടന്നത്.

ഇയാളുടെ വീട്ടിലെ അലമാരയിൽ നിന്നുമാണ് നോട്ടുകെട്ടുകൾ കണ്ടെടുത്തത്. നോക്കുകെട്ടുകൾ എല്ലാം തന്നെ പൊതിഞ്ഞ് ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിൽ ആയിരുന്നു 30ല്‍ അധികം കെട്ടുകൾ ആണ് കണ്ടെടുത്തത്. ഇപ്പോൾ ഈ നോട്ടുകെട്ടുകൾ എണ്ണുന്ന വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുകയാണ്. നോട്ടെണ്ണാനായി അഞ്ച് മെഷീനുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് 36 മണിക്കൂര്‍ വേണ്ടി വന്നു പണം എന്നി തിട്ടപ്പെടുത്താൻ. സുഗന്ധ വ്യാപാരിയായ പിയൂഷ് എന്ന വ്യക്തിയിൽ നിന്നുമാണ് പണം കണ്ടെടുത്തിരിക്കുന്നത്. ഇയാളുടെയും പങ്കാളിയുടെയും പേരിലുള്ള 11 ലതികം സ്ഥലങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. കൂടാതെ ഇയാളുടെ തന്നെ ഉടമസ്ഥതിലുള്ള ഗുജറാത്ത്, മുംബൈ എന്നിവടങ്ങളിലും റെയ്ഡ് നടന്നു.

ഇപ്പോൾ ഇല്ലാത്ത കമ്ബനികളുടെ പേരില്‍ വ്യാജ ഇന്‍വോയ്‌സ് ഉണ്ടാക്കി ഇടപാടുകൾ നടത്തുകയും കമ്ബനി നികുതി വെട്ടിച്ചു എന്നും മറ്റുമാണ് ജിഎസ്ടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇതിനെത്തുടർന്നായിരുന്നു റെയ്ഡ് നടന്നത്. വിവാദവ്യവസായിക്ക് സമാജ് വാദി പാര്‍ട്ടിയുമായി ബന്ധം ഉണ്ടെന്നും ബിജെപി ആരോപിക്കുന്നുണ്ട്.