Current Affairs

2018ല്‍ ലോകം ഭരിക്കുന്നത് ഈ നാല് പേര്‍ : ലോകം കീഴ്‌മേല്‍ മറിയും : അത്ഭുതങ്ങള്‍ സംഭവിയ്ക്കും !!

2018ല്‍ ലോകം ഭരിക്കുന്നത് ഈ നാല് കോടീശ്വരന്‍മാര്‍,  ലോകം കീഴ്മേല്‍ മറിയും . 2017 വര്‍ഷത്തില്‍ സാങ്കേതിക-ശാസ്ത്ര ലോകത്ത് വന്‍ മാറ്റങ്ങളാണ് സംഭവിച്ചത്. ചിലതിന്റെ പരീക്ഷണങ്ങള്‍ നടക്കുകയാണ്. സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമ ബുദ്ധി)ലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. എന്തും ഏതും ചെയ്യാന്‍ ഇപ്പോള്‍ സാങ്കേതിക ലോകത്ത് എഐ ഉണ്ട്. മുന്‍നിര ടെക് കമ്പനികളെല്ലാം ഇതിന്റെ പിന്നാലെയാണ്. ആപ്പിള്‍, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, എലന്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് തുടങ്ങി കമ്പനികളെല്ലാം എഐയ്ക്ക് പിന്നാലെയാണ്.

വിസ്മയത്തിന്റെ നിഗൂഢതയില്‍ നിന്നു സോഷ്യല്‍ മീഡിയ മുക്തമായി വരികയാണ്. സ്മാര്‍ട്ഫോണിനപ്പുറത്തേക്ക് ഇനിയും ലോകം വളരാനുണ്ടെന്ന തിരിച്ചറിവ് ടെക് കമ്പനികള്‍ക്കുണ്ടാവുകയും (എഐ) ചെയ്തു കഴിഞ്ഞു. ഇതാണ് 2017ലെ ഏറ്റവും വലിയ മാറ്റവും. ഇതിന്റെ പുതിയ പരീക്ഷണങ്ങളായിരിക്കും 2018 ല്‍ നടക്കുക. നെറ്റ് ന്യൂട്രാലിറ്റി മുതല്‍ പരസ്യവിപണനം വരെയുള്ള ചര്‍ച്ചകള്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒരു വിശുദ്ധനല്ല, വ്യവസായി മാത്രമാണെന്നുള്ള തിരിച്ചറിവ് നല്‍കിയപ്പോള്‍ ആറിഞ്ച് സ്‌ക്രീന്‍ വലിപ്പത്തിനുള്ളില്‍ എല്ലാം ഒതുക്കാമെന്ന ധാരണ കൈവിട്ട് പുതിയ കണ്ടെത്തലുകളിലേക്കും പരീക്ഷണങ്ങളിലേക്കും സ്വതന്ത്ര ചിന്തകളിലേക്കും മാറാന്‍ മിക്കവാറും കമ്പനികളും തയ്യാറായി.

സ്മാര്‍ട്ഫോണില്‍ ഇനി ഞെട്ടിക്കുന്ന വിസ്മയങ്ങളൊന്നും സാധ്യമല്ലെന്നത് അംഗീകരിച്ച കമ്പനികള്‍ അവയെ എങ്ങനെ കൂടുതല്‍ ടെക്‌നോളജിയിലൂടെ (കൃത്രിമബുദ്ധി) മെച്ചപ്പെടുത്താം എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയിരിക്കുന്നു. അതേ, 2018 വര്‍ഷവും ടെക്‌നോളജിയുടേതാകും. ഇതിലൊരു സംശയവുമില്ല. 2018 ല്‍ ടെക്ക് ലോകം നാലു പേര്‍ ഭരിക്കുമെന്നാണ് ടെക്ക് വിദഗ്ധര്‍ പ്രവചിക്കുന്നത്.

എലന്‍ മസ്‌ക

അരക്കിറുക്കനായ കോടീശ്വരനെന്നു പലരും കരുതിയിരുന്ന എലന്‍ മസ്‌ക് തന്റെ എല്ലാ ‘ഗീര്‍വാണ’ങ്ങളും യാഥാര്‍ഥ്യമാക്കി ലോകത്തെ ഞെട്ടിച്ച വര്‍ഷമാണ് 2017. ടെസ്ല ഇലക്ട്രിക് കാറുകളിലെ പരീക്ഷണങ്ങള്‍ മുതല്‍ ചരിത്രത്തിലാദ്യമായി ഭൂമിയില്‍ തിരിച്ചിറക്കാവുന്ന സ്പേസ് എക്സ് റോക്കറ്റ് (ഫാല്‍ക്കണ്‍ 9) വരെ ഇദ്ദേഹത്തിന്റെ ഭാവനയില്‍ നിന്നും ഗവേഷണത്വരയില്‍ നിന്നും ജനിച്ചതാണ്. ആപ്പിള്‍ സ്ഥാപകനായ സ്റ്റീവ് ജോബ്സിനൊപ്പം തന്നെയൊരു സ്ഥാനമാണ് 46കാരനായ ഇലന്‍ മസ്‌കിന് സാങ്കേതികലോകം കല്‍പിച്ചു നല്‍കുന്നത്. യുഎസിലെ രണ്ടാമത്തെ വലിയ സൗരോര്‍ജ്ജ കമ്പനിയായ സോളാര്‍ സിറ്റി, സയന്‍സ് ഫിക്ഷന്‍ സിനിമകളിലെപ്പോലെ വാക്വം തുരങ്കത്തിലൂടെ മണിക്കൂറില്‍ 560 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ വികസിപ്പിച്ചെടുക്കുന്ന ഹൈപര്‍ലൂപ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍ എഐ തുടങ്ങിയവയും എലന്‍ മസ്‌കിന്റെ മേല്‍നോട്ടത്തിലുള്ള കമ്പനികളാണ്. 2017 ലും ടെക്‌നോളജി രംഗത്ത് എലന്‍ മസ്‌ക് വന്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രവചനം

സുന്ദര്‍ പിച്ചൈ

ആന്‍ഡ്രോയ്ഡ് മേധാവിയായിരിക്കെ ഗൂഗിള്‍ സിഇഒ ആയി നിയമിതനായ ഈ തമിഴ്നാട് സ്വദേശിയിലാണ് ഇന്നു ലോകത്തിന്റെ മറ്റൊരു കണ്ണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങില്‍ തിരിച്ചടി നേരിട്ട ഗൂഗിളിന് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കരുത്തില്‍ മുന്നോട്ടുപോകാന്‍ ഊര്‍ജ്ജം നല്‍കിയ സുന്ദര്‍ ഇപ്പോള്‍ ഗൂഗിള്‍ സേര്‍ച്ച് എന്‍ജിന്റെയും അുബന്ധ സേവനങ്ങളുടെയും ചുതലക്കാരനാണ്. ആല്‍ഫബെറ്റ് എന്ന വലിയ കമ്പനിയുടെ കീഴിലെ നിരവധി കമ്പനികളിലൊന്നായി മാത്രം ഗൂഗിള്‍ മാറിയെങ്കിലും ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സേവനമെന്ന നിലയിലും ഏറ്റവും പ്രചാരമുള്ള ബ്രാന്‍ഡ് എന്ന നിലയിലും ഗൂഗിളിന്റെ മേധാവിയുടെ നിലപാടുകളും നയങ്ങളും ഇന്റര്‍നെറ്റിനെ ആകെ സ്വാധീനിക്കുന്നുണ്ട്.

ഗൂഗിളിന്റെ സെര്‍ച്ച് അല്‍ഗോരിതങ്ങളാണ് ടെക് ലോകത്തെ തന്നെ നിയന്ത്രിക്കുന്നത്. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് രംഗത്ത് വന്‍ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പിച്ചൈയുടെ ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ എച്ച്ടിസിയെ സ്വന്തമാക്കിയത് 2017 ലാണ്. 2018 ല്‍ സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ വന്‍ വിപ്ലവം തന്നെ കൊണ്ടുവരുമെന്നാണ് സുന്ദര്‍ പിച്ചൈ ടീമിന്റെ പ്രഖ്യാപനവും.

ജെഫ് ബെസോസ്

ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് ഒരു അസാധാരണ സംരംഭകനാണ്. വ്യവസായി എന്നതിനു പുറമേ പുതിയ കണ്ടെത്തലുകള്‍ വഴി ടെക് ലോകത്തെ വിസ്മയിപ്പിക്കുകയും പരീക്ഷണങ്ങള്‍ വഴി മുന്‍നിരകമ്പനികളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ജെഫ് ആമസോണിന്റെ എല്ലാ വിജയങ്ങളുടെയും ശില്‍പിയാണ്. ഇന്നു ലോകത്തുള്ള എല്ലാ ഓണ്‍ലൈന്‍ ഷോപ്പുകളും ജെഫിന്റെ ആമസോണ്‍ മാതൃകയോടു കടപ്പെട്ടിരിക്കുന്നു. ക്ലൗഡ് സേവനങ്ങളില്‍ സ്വന്തം വഴി അവതരിപ്പിച്ച് മൈക്രോസോഫ്റ്റും ഗൂഗിളും അടങ്ങിയ വമ്പന്‍മാരെ ഞെട്ടിച്ച ആമസോണ്‍ ഏറ്റവുമൊടുവില്‍ നാസയോടും എലന്‍ മസ്‌കിന്റെ സ്പേസ് എക്സിനോടും മല്‍സരിച്ചുകൊണ്ട് ബഹിരാകാശ യാത്രയില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തി. 17 വര്‍ഷം മുന്‍പ് സ്ഥാപിച്ച ബ്ലൂ ഒറിജിന്‍ കമ്പനി വൈകാതെ തന്നെ ബഹിരാകാശ ടൂറിസം യാഥാര്‍ഥ്യമാക്കുന്നതിനായുള്ള ശ്രമത്തിലാണ്. വിവിധ രാജ്യങ്ങളിലെ ഓണ്‍ലൈന്‍ വിപണി പിടിച്ചടക്കിയ ആമസോണ്‍ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയ ഒന്നടങ്കം മാറ്റിമറിച്ചു. ആമസോണ്‍ അലക്‌സ ജനപ്രിയ വോയിസ് അസിസ്റ്റന്റ് ആയി മുന്നേറുന്നതും 2017ല്‍ കണ്ടു. 2018 ല്‍ ലോകത്തെ ഇ-കൊമേഴ്‌സ് വിപണി ഒന്നടങ്കം പിടിച്ചടക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് ആമസോണ്‍.

മാര്‍ക്ക് സക്കര്‍ബര്‍ഗ്

ഫെയ്സ്ബുക്ക് മേധാവിയുടെ താരപരിവേഷം നഷ്ടപ്പെട്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ സ്ഥാപകനും നടത്തിപ്പുകാരനും എന്ന നിലയ്ക്ക് സക്കര്‍ബര്‍ഗിന്റെ നിലപാടുകളും നയങ്ങളും 2017ലും ലോകത്തെ ഏറെ സ്വാധീനിച്ചു. സക്കര്‍ബര്‍ഗ് ഒരു രാഷ്ട്രീയക്കാരന്‍ അല്ലെങ്കിലും ലോകത്തെ ഏതു തിരഞ്ഞെടുപ്പും അട്ടിമറിക്കാന്‍ കഴിയുമെന്ന് തെളിയിച്ചു. അമേരിക്കന്‍ തിരഞ്ഞെടുപ്പ് വരെ അട്ടിമറിച്ചതിന് പിന്നില്‍ ഫെയ്‌സ്ബുക്ക് ആണെന്ന് ആരോപണം ഉയര്‍ന്നതും ഈ വര്‍ഷമാണ്. പാസ്പോര്‍ട്ട്, ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഉപയോക്താക്കള്‍ എല്ലാവരും യഥാര്‍ഥവ്യക്തികളാണെന്നുറപ്പുവരുത്തുന്ന ഫെയ്സ്ബുക്കിന്റെ റിയല്‍ നെയിം പോളിസിയും സ്വകാര്യതയും സംബന്ധിച്ചുള്ള ചര്‍ച്ചകളും ഇപ്പോഴും തുടരുകയാണ്.

കടപ്പാട്: ഈസ്റ് കോസ്ററ് ഡെയിലി

Trending

To Top
Don`t copy text!