150 കോടി തിളക്കവുമായി ജൂഡിന്റെ ‘2018’

ബോക്‌സോഫീസ് കളക്ഷനിൽ മലയാളത്തിലെ എല്ലാ സിനിമാ റെക്കോർഡും പിൻതള്ളിയിരിക്കുകയാണ് ജൂഡ് ആന്തണി ജോസഫിന്റെ ‘2018 എവരി വൺ ഹീറോ’ മലയാള സിനിമ ഇന്റസ്ട്രിയിൽ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് 2018. സിനിമ റിലീസ് ചെയ്ത്…

ബോക്‌സോഫീസ് കളക്ഷനിൽ മലയാളത്തിലെ എല്ലാ സിനിമാ റെക്കോർഡും പിൻതള്ളിയിരിക്കുകയാണ് ജൂഡ് ആന്തണി ജോസഫിന്റെ ‘2018 എവരി വൺ ഹീറോ’ മലയാള സിനിമ ഇന്റസ്ട്രിയിൽ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് 2018. സിനിമ റിലീസ് ചെയ്ത് ആഴ്ച്ചകൾ പിന്നിട്ടിരിക്കുമ്പോൾ സിനിമ ഇതിനോടകം 150 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.


ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ 2018 മെയ് 5 നാണ് തിയറ്റർ റിലീസ് ചെയ്തത്.

അഖിൽ പി ധർമജന്റെതാണ് സഹതിരക്കഥ. അഖിൽ ജോർജ്ജാണ് ഛായാഗ്രാഹകൻ. ചമൻ ചാക്കോ ചിത്രസംയോജനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നോബിൻ പോളും സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദുമാണ്.കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.