‘മിന്നല്‍ മിന്നാണേ….’ ജൂഡ് ആന്റണി ചിത്രം ‘2018’ലെ വീഡിയോ ഗാനം പുറത്തുവിട്ടു

ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ‘2018’ ലെ വീഡിയോ ഗാനം പുറത്തുവിട്ടു.. ‘മിന്നല്‍ മിന്നാണേ….’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ജോ പോളിന്റെ വരികള്‍ക്ക് വില്യം ഫ്രാന്‍സിസാണ് സംഗീതം നല്‍കിയത്. ശങ്കര്‍…

ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ‘2018’ ലെ വീഡിയോ ഗാനം പുറത്തുവിട്ടു.. ‘മിന്നല്‍ മിന്നാണേ….’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ജോ പോളിന്റെ വരികള്‍ക്ക് വില്യം ഫ്രാന്‍സിസാണ് സംഗീതം നല്‍കിയത്. ശങ്കര്‍ മഹാദേവനാണ് ഗാനം ആലപിച്ചത്. മെയ് 5നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. ഏറെ നാളുകള്‍ നീണ്ട ചിത്രീകരണത്തിന് ശേഷമാണു ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നീ ബാനറില്‍ വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മോഹന്‍ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ചിത്രസംയോജനം- ചമന്‍ ചാക്കോ. സംഗീതം- നോബിന്‍ പോള്‍. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിര്‍വ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈന്‍ പ്രൊഡ്യൂസര്‍- ഗോപകുമാര്‍ ജികെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശ്രീകുമാര്‍ ചെന്നിത്തല.