ബോക്‌സ് ഓഫീസിൽ 50 കോടി കടന്ന് ജൂഡിന്റെ ‘2018’

കേരളം കണ്ട ഏറ്റവും വലിയ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘2018’. ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ 2018 ബോക്‌സ് ഓഫീസിൽ ആധിപത്യം തുടരുകയാണ്. സിനിമ പ്രദർശനത്തിനെത്തി ഏഴാം ദിവസമായ ഇന്നലെ കേരളത്തിലെ തിയേറ്ററുകളിൽ…

കേരളം കണ്ട ഏറ്റവും വലിയ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘2018’. ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ 2018 ബോക്‌സ് ഓഫീസിൽ ആധിപത്യം തുടരുകയാണ്. സിനിമ പ്രദർശനത്തിനെത്തി ഏഴാം ദിവസമായ ഇന്നലെ കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് 3.85 കോടി രൂപയാണ് ചിത്രം നേടിയത്. ലോക വ്യാപകമായി 50 കോടി കടന്നിരിക്കുകയാണ്.


അതേ സമയം ഇന്ന് മുതൽ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. മറ്റ് ഭാഷകളിലെ പ്രദർശനം കളക്ഷനിൽ കാര്യമായ വർധനവുണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റികളുടെ പറയുന്നത്. പ്രേക്ഷകർ നിറകണ്ണുകളോടെ തിയേറ്റർ വിട്ടിറങ്ങുന്ന കാഴ്ചയാണ് തിയേറ്ററുകളിൽ കാണാൻ കഴിയുന്നത്.

അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ്, സുധീഷ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്. ചമൻ ചാക്കോ ചിത്രസംയോജനം നിർവഹിക്കുന്ന സിനിമയുടെ സംഗീതം നോബിൻ പോളിന്റേതാണ്