ഡാം തുറക്കുമെന്ന് ലാസ്റ്റ് മൊമന്റില്‍ പറഞ്ഞാല്‍ ജനം എന്തുചെയ്യും? കേരളത്തിന്റെ അതിജീവനം പറഞ്ഞ് 2018

കേരളം കണ്ട മഹാദുരന്തമായിരുന്നു 2018ലെ പ്രളയം. സമാനതകളില്ലാത്ത ദുരന്തത്തെ വെള്ളിത്തിരയിലേക്ക് എത്തിച്ചിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ‘2018’ എന്ന് പേരിലാണ് മഹാദുരന്തം വീണ്ടും മലയാളിയെ അതിജീവനത്തെ ഓര്‍മ്മിപ്പിക്കുന്നത്. ചിത്രം ‘2018’ന്റെ ട്രെയ്‌ലര്‍ റിലീസ്…

കേരളം കണ്ട മഹാദുരന്തമായിരുന്നു 2018ലെ പ്രളയം. സമാനതകളില്ലാത്ത ദുരന്തത്തെ വെള്ളിത്തിരയിലേക്ക് എത്തിച്ചിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ‘2018’ എന്ന് പേരിലാണ് മഹാദുരന്തം വീണ്ടും മലയാളിയെ അതിജീവനത്തെ ഓര്‍മ്മിപ്പിക്കുന്നത്.

ചിത്രം ‘2018’ന്റെ ട്രെയ്‌ലര്‍ റിലീസ് പുറത്തിറങ്ങിയിരിക്കുകയാണ്. ഉറ്റവര്‍ നഷ്ടപ്പെടുന്നതിന്റെ വേദന കേരള സമൂഹം ഒന്നടങ്കം അനുഭവിച്ചറിഞ്ഞതും ഏതു ദുരന്തത്തിലും കൈത്താങ്ങായി കുറേ മനുഷ്യര്‍ ജീവന്‍ പണയം വെച്ചും കൂടെയുണ്ടെന്ന് കാണിച്ചുതന്നതും മഹാപ്രളയമായിരുന്നു. ഈ കഥയാണ് 2018 പറയുന്നത്.

മലയാളികള്‍ക്ക് സ്വന്തം അനുഭവങ്ങളുമായി തോന്നുന്ന ദൃശ്യങ്ങളോടെയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണം തന്നെയാണ് ട്രെയിലര്‍ നേടുന്നത്. മെയ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പ്രദര്‍ശനത്തിനെത്തുക. വന്‍ താരനിരയാണ് ചിത്രത്തിലെത്തുന്നത്.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.