21 ദിവസം കാടിനുള്ളിൽ,+2 കാരിയും കാമുകനും! ഭക്ഷണം കിട്ടാതെ വന്നപ്പോൾ കാമുകൻ ചെയ്‌തത്‌ കേട്ട് പോലീസുകാർ പോലും ഞെട്ടി.

ഏറേ നാളത്തെ തിരച്ചിലിനൊടുവിൽ വനത്തിനുള്ളില്‍ ഒളിച്ച് കഴിഞ്ഞിരുന്ന പ്ലസ് ടു കാരിയെയും കാമുകനെയും 21 ദിവസങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടി. ഇലവീഴാപൂഞ്ചിറയ്ക്ക് സമീപമുളള കാട്ടില്‍ ഒളിച്ച് താമസിച്ചു വരികെ ആയിരുന്നു ഇവരെ പിടികൂടിയത്. ഏറെ ദിവസത്തെ തിരച്ചിലിന് ശേഷമാണ്…

ഏറേ നാളത്തെ തിരച്ചിലിനൊടുവിൽ വനത്തിനുള്ളില്‍ ഒളിച്ച് കഴിഞ്ഞിരുന്ന പ്ലസ് ടു കാരിയെയും കാമുകനെയും 21 ദിവസങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടി. ഇലവീഴാപൂഞ്ചിറയ്ക്ക് സമീപമുളള കാട്ടില്‍ ഒളിച്ച് താമസിച്ചു വരികെ ആയിരുന്നു ഇവരെ പിടികൂടിയത്. ഏറെ ദിവസത്തെ തിരച്ചിലിന് ശേഷമാണ് പോലീസിന് ഇരുവരേയും കണ്ടെത്താൻ സാധിച്ചത്.

ജാനുവരി ആറിനാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെൺകുട്ടി വല്യാട്ടില്‍ അപ്പു ജോര്‍ജ്ജിനൊപ്പം ഇറങ്ങിപോയത്. പള്ളിയിൽ പോകുവാണെന്നും പറഞ്ഞായിരുന്നു പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. പെണ്‍കുട്ടി തിരിച്ചുവരാതായതോടെ വീട്ടുകാര്‍ കുമാളി പോലീസില്‍ പരാതി നൽകുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് അപ്പുവിന്‍റെ വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തി.എന്നാല്‍ ഇരുവരേയും കണ്ടെത്താനുള്ള തെളിവുകളൊന്നും ലഭിച്ചില്ല. ഈ സമയം കമിതാക്കൾ വനത്തിൽ ഒളിച്ചു കഴിയുകയായിരുന്നു. വനത്തിലെ കായ് കനികൾ ഭക്ഷിച്ചായിരുന്നു ഇവർ 21 ദിവസം കഴിച്ചു കൂട്ടിയത്. എന്നാൽ ഭക്ഷണം കിട്ടാതെ വന്നതോട് കൂടി കാമുകന്റെ സ്വഭാവം മാറി. അയാൾ പെൺ കുട്ടിയെ കൊണ്ട് തേങ്ങ, മാങ്ങ പോലുള്ള ഫലങ്ങൾ ശേഖരിപ്പിക്കാൻ തുടങ്ങി. കിട്ടുന്നതിൽ കൂട്ടുത്തലും അവൻ കഴിച്ചു.

ഇതിനിടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇലവീഴാപൂഞ്ചിറയ്ക്ക് സമീപത്തുള്ള വനമേഖലയില്‍ നിന്നാണ് പെൺ കുട്ടിയുടെ മൊബൈൽ ലൊക്കേറ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞത്. അപ്പുവിന് വന മേഖലയെ പറ്റി നല്ല അറിവുണ്ടന്ന് അപ്പുവിന്റെ സുഹൃത്തുക്കളിൽ നിന്നും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് വനമേഖലയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അതിനിടെ അപ്പുവിന്‍റെ ബൈക്ക് കോളപ്ര അടൂര്‍ മേഖലയില്‍  കണ്ടെത്തി. എന്നാൽ ഇരുവരേയും കണ്ടെത്താന്‍ ആയില്ല. ഇരുവരും ഭക്ഷണം പാകം ചെയ്ത അടുപ്പും പാത്രങ്ങളും ഇരുവരുടേയും വസ്ത്രങ്ങളുമെല്ലാം കണ്ടെത്താനേ പോലീസിന് കഴിഞ്ഞോളു. 

കഴിഞ്ഞ ദിവസം രാവിലെ ഇരുവരും ചാക്ക് കെട്ടുകളുമായി അടൂര്‍ മലയില്‍ നിന്ന് കൊളപ്രഭാഗത്തേക്ക് വരുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടു. എന്നാൽ പോലീസിനെ കണ്ടതോടുകൂടി ഇരുവരും രണ്ടു ഭാഗത്തേക്ക് ഓടി. തുടർന്ന് പെണ്‍കുട്ടി ശരംകുത്തിയിലെ ഒരു വീട്ടിലേക്ക് ഓടി കയറി. അവശയായ  പെണ്‍കുട്ടിക്ക് വീട്ടുകാർ ഭക്ഷണവും വെള്ളവും നല്‍കി. ശേഷം അയൽവാസികളെ വിവരം അറിയിച്ചു. പിന്നീട് പോലീസ് എത്തി പെൺകുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആനക്കയം വഴി ഓടിയ അപ്പുവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. അപ്പു മുന്‍പും പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയിലാക്കി പറ്റിച്ച് കടന്ന് കളഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ഹൈക്കോടതയില്‍ ഹാജരാക്കി. യുവാവിനെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം പെണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ കുടുംബം തയ്യാറായിട്ടില്ല.