Current Affairs

24 കാരി 67 കാരനെ പ്രണയിച്ച് വിവാഹം കഴിച്ചു, ദമ്പതികള്‍ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയില്‍

ജനുവരിയിലാണ് നവ്പ്രീതിനെ ഷംഷീര്‍ ബാലിയാന്‍ ഗ്രാമത്തിലുള്ള ചണ്ഡീഗഡിലെ ഗുരുദ്വാരയില്‍ വെച്ച് വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കിടയിലുള്ള പ്രായ വ്യത്യാസം മൂലം ബന്ധുക്കള്‍ക്ക് ഈ  വിവാഹം ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ 67 കാരനെ ആക്രമിക്കാന്‍ സാധ്യത ഉള്ളതിനാല്‍   ദമ്പതിമാര്‍ പോലിസ് സംരക്ഷണം ആവശ്യപെട്ട്  കോടതിയില്‍ എത്തിയിരിക്കുകയാണ്.

ഇതോടെ പൊലീസ്​ സംരക്ഷണം ഉറപ്പുവരുത്തണമെന്ന്​ പഞ്ചാബ്​-ഹരിയാന ഹൈകോടതി  നിര്‍ദേശിച്ചു. പ്രായ വ്യത്യാസത്തി​​െൻറ പേരിൽ ഇവരുടെ വിവാഹത്തി​​െൻറ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തുടർന്ന്​ ദമ്പതികൾക്കെതിരെ സമൂഹത്തിൽ നിന്നും അധിക്ഷേപവും ഭീഷണിയും ഉയർന്നിരുന്നു. ഇവരുടെ വിവാഹം നിയമവിരുദ്ധമാണെന്നും പ്രചരണമുണ്ടായിരുന്നു.

Trending

To Top
Don`t copy text!