24 മണിക്കൂറോളം കഴിഞ്ഞാണു മൃതദേഹം കിട്ടിയത്. അപ്പോഴും മൂക്കിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. മിഷേലിലിന്റെ മരണത്തിലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്.

കേരളം ഇന്നും നൊമ്പരത്തോടെ ആണ് മിഷേലിനെ ഓർക്കുന്നത്. മിഷേലിന്റെത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന ചോദ്യത്തിന് ഇന്നും ഒരു ഉത്തരം പറയാൻ അധികാരികൾക്ക് ആയിട്ടില്ല. എന്നാൽ മിഷേലിന്റെത് ആത്മഹത്യയാണെന്ന് ആദ്യം പോലീസ് പറഞ്ഞെങ്കിലും അതിനുള്ള കൃത്യമായ…

കേരളം ഇന്നും നൊമ്പരത്തോടെ ആണ് മിഷേലിനെ ഓർക്കുന്നത്. മിഷേലിന്റെത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന ചോദ്യത്തിന് ഇന്നും ഒരു ഉത്തരം പറയാൻ അധികാരികൾക്ക് ആയിട്ടില്ല. എന്നാൽ മിഷേലിന്റെത് ആത്മഹത്യയാണെന്ന് ആദ്യം പോലീസ് പറഞ്ഞെങ്കിലും അതിനുള്ള കൃത്യമായ തെളിവുകൾ നിരത്താൻ അവർക്ക് സാധിച്ചിരുന്നില്ല. കൂടാതെ മിഷേലിന്റെ കാമുകൻ എന്ന് സംശയിച്ചു ഒരു യുവാവിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും അയാൾക്കെതിരെ തെളിവുകൾ ലഭിക്കാഞ്ഞതിനാൽ പിന്നീട് വിട്ടയച്ചു. മിഷേലിന്റെ മൊബൈൽ ഫോൺ കണ്ടുകിട്ടാതിരുന്നതാണ് അന്വേഷണം വഴിമുട്ടാൻ കാരണം. 

മിഷേലിന് പ്രണയമുള്ളതായി വീട്ടുകാർക്ക് അറിവൊന്നും ഇല്ലായിരുന്നു. സന്ധ്യക്ക്‌ ശേഷം പുറത്തിറങ്ങാൻ പേടിയുള്ള മിഷേൽ രാത്രിയിൽ  ഗോശ്രീ പാലത്തിലൂടെ ഒറ്റയ്ക്ക് നടന്നു പോയി എന്നൊക്കെ പറയുന്നത് മിഷേലിന്റെ വീട്ടുകാർക്ക് ഒരുക്കലും വിശ്വസിക്കാൻ ആവുമായിരുന്നില്ല. മിഷേൽ മരിക്കുന്നതിന്റെ അന്ന് ഹോസ്റ്റലിൽ ഉള്ള കൂട്ടുകാരി മാനസികമായി വിഷമത്തിൽ ആയിരുന്നു. അവളെ ആശ്വസിപ്പിച്ചതിനു ശേഷം തിരികെ വരുമ്പോഴേക്കും സന്തോഷത്തോടെ ഇരിക്കണം എന്ന് പറഞ്ഞാണ് മിഷേൽ പള്ളിയിലേക്ക് പോയത്. ആത്മഹത്യ ചെയ്യാൻ പോകുവായിരുന്നെങ്കിൽ മിഷേൽ ഒരിക്കലും അങ്ങനെ പെരുമാറില്ല എന്നാണ് കൂട്ടുകാരികൾ പറഞ്ഞത്.

മിഷേലിന്റെ മരണം കൊലപാതകമെന്ന് സംശിക്കാന്‍ ഷാജി ചൂണ്ടിക്കാട്ടുന്ന കാരണങ്ങല്‍ ഇവയാണ്. 24 മണിക്കൂറോളം കഴിഞ്ഞാണു മൃതദേഹം കിട്ടിയത്. പക്ഷേ, മൃതദേഹം തീരെ അഴുകിയിരുന്നില്ല. വെള്ളത്തില്‍ വീണിട്ടു കുറച്ചു മണിക്കൂറുകള്‍ മത്രമേ ആയിട്ടുള്ളൂ എന്ന നിലയിലായിരുന്നു മൃതദേഹം. വെള്ളം കുടിച്ചതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. മീനുകളോ ഈ ഭാഗത്തു വെള്ളത്തില്‍ കാണാറുള്ള പ്രാണികളോ മൃതദേഹത്തെ കൊത്തിയിട്ടില്ല. ഇതേ പാലത്തില്‍ നിന്നു വീണ്, മുങ്ങിമരിച്ച നിലയില്‍ പിന്നീടു കണ്ടെത്തിയ രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങള്‍ വികൃതമായിരുന്നു. ഗോശ്രീ പാലത്തിലേക്കു മിേഷല്‍ നടക്കുന്നതിനു തെളിവായി പൊലീസ് പറയുന്ന ദൃശ്യങ്ങളിലുള്ളതു മിഷേലല്ല. മൃതദേഹത്തിലുണ്ടായിരുന്ന ക്ഷതങ്ങളും പാടുകളും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പരിഗണിച്ചില്ല. മിഷേലിന്റെ ഫോണ്‍, വാച്ച് ,മോതിരം എന്നിവ എങ്ങനെ നഷ്ടപ്പെട്ടുവെന്നതിലും വ്യക്തത നല്‍കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

200 മില്ലിയോളം വെള്ളം മാത്രമായിരുന്നു മിഷേലിന്റെ ഉള്ളിലുണ്ടായിരുന്നത്.  വെള്ളംകുടിച്ചാണ് മിഷേൽ മരിച്ചതെങ്കിൽ ഇത്രയും വെള്ളമായിരിക്കില്ല മിഷേലിലിന്റെ ഉള്ളിൽ ഉണ്ടാകുക. കൂടാതെ അവളുടെ ശ്വാസകോശത്തില്‍ രക്തം നിറഞ്ഞിരുന്നു. ശരീരം ലഭിക്കുമ്പോള്‍ പോലും മൂക്കിലൂടെ രക്തമൊഴുകുന്ന അവസ്ഥ. എത്രയോ മണിക്കൂറുകള്‍ വെള്ളത്തില്‍ കിടന്നിട്ടും ശരീരം ഒട്ടും അഴുകിയിട്ടില്ല. എന്നിട്ടും അവര്‍ പറയുന്നു അത് ആത്മഹത്യയാണെന്നും ഒരു പകലിന്റെ പഴക്കമുണ്ടെന്നും! തികച്ചും ദുരൂഹതകൾ നിറഞ്ഞ മിഷേലിന്റെ മരണത്തിന്റെ സത്യാവസ്ഥ കണ്ടെത്താൻ ഇന്നും അധികാരികൾ സാധിച്ചിട്ടില്ല.