3 വർഷത്തെ ഇടവേളയ്ക്കു ശേഷം വന്‍ മടങ്ങിവരവാണ് നസ്‌റിയയുടെ ലക്ഷ്യം - മലയാളം ന്യൂസ് പോർട്ടൽ
Film News

3 വർഷത്തെ ഇടവേളയ്ക്കു ശേഷം വന്‍ മടങ്ങിവരവാണ് നസ്‌റിയയുടെ ലക്ഷ്യം

വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് മലയാളം – തമിഴ് പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നായികയാണ് നസ്‌റിയ നസീം. ഫഹദ് ഫാസിലിനെ വിവാഹം ചെയ്ത് ഇന്റസ്ട്രിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ആരാധകര്‍ വിഷമിച്ചു. തിരിച്ചുരും എന്ന പ്രതീക്ഷ നല്‍കിയാണ് നസ്‌റിയ പോയത്.

ഇതാ, വാക്ക് പാലിച്ച് നസ്‌റിയ നസീം തിരിച്ചെത്തുന്നു. പൃഥ്വിരാജിനൊപ്പം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മടങ്ങി എത്തുന്നു എന്ന വാര്‍ത്ത ഇതിനോടകം ആരധകര്‍ ഏറ്റെടുത്തു. എന്നാല്‍ ഇത് മാത്രമല്ല, മറ്റൊരു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കൂടെ നസ്‌റിയ കരാറൊപ്പുവച്ചു.

പൃഥ്വിയ്‌ക്കൊപ്പം

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിരാജും നസ്‌റിയയും ഒന്നിക്കുന്നത്. ഇതൊരു പ്രണയ ചിത്രമായിരിക്കും. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ അന്‍വര്‍ റഷീദ് നിര്‍മ്മിക്കുമെന്നാണ് സൂചനകള്‍.

ദുല്‍ഖറിനൊപ്പം

നവാഗതനായ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ദുല്‍ക്കര്‍ സല്‍മാന് നസ്‌റിയ നായികയാകുന്നത്. ഈ സിനിമയില്‍ നാല് നായികമാരാണ് ദുല്‍ക്കറിനെങ്കിലും ഏറ്റവും പ്രധാന നായിക നസ്‌റിയയാണ്.

ഫഹദിനൊപ്പം ഇല്ലേ..?

ഫഹദ് ഫാസിലിനൊപ്പം നസ്‌റിയ തിരിച്ചുവരും എന്നാണ് ആദ്യമൊക്കെ വാര്‍ത്തകള്‍ വന്നത്. നല്ല തിരക്കഥ വന്നാല്‍ നസ്‌റിയയും താനും ഒന്നിച്ചഭിനയിക്കും എന്ന് ഫഹദ് ഫാസിലും പറഞ്ഞു. ഫഹദിനൊപ്പം തിരിച്ചുവന്നില്ലെങ്കിലും, തിരിച്ചുവരവില്‍ താരദമ്പതികള്‍ ഒന്നിച്ചൊരു സിനിമ ചെയ്യും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

മൂന്ന് വര്‍ഷത്തെ ഇടവേള

മൂന്ന് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷമാണ് നസ്‌റിയ സിനിമാ ലോകത്തേക്ക് മടങ്ങിയെത്തുന്നത്. 2014 ആഗസ്റ്റ് 21 നായിരുന്നു നസ്‌റിയയുടെയും ഫഹദ് ഫാസിലിന്റെയും വിവാഹം. വിവാഹത്തിന് ശേഷം വീട്ടുകാര്യങ്ങളും പഠനങ്ങളുമൊക്കെയായി തിരക്കിലായിരുന്നു നസ്‌റിയ.

Join Our WhatsApp Group

Trending

To Top
Don`t copy text!