Film News

‘സജി’ എനിക്കെന്നും പ്രിയപ്പെട്ടവന്‍..!! സൗബിന്റെ ഹൃദയംതൊടുന്ന കുറിപ്പ്..!!

പട്ടിയെയും പൂച്ചയെയും കൊണ്ട് കളയാന്‍ മാത്രം ആളുകള്‍ പോകുന്ന ‘തീട്ടപ്പറമ്പുള്ള’ ഒരു കൊച്ചു തുരുത്തിന്റെയും അവിടെയുള്ള സഹോദരന്മാരുടെയും കഥപറഞ്ഞ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. വലിയൊരു താര നിര തന്നെ ഉണ്ടായിരുന്ന ചിത്രത്തില്‍ ഓരോരുത്തരുടെയും പ്രകടനം ഒന്നിനൊന്ന് മെച്ചം എന്ന് പറയാതെ വയ്യ. പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത് ഈ സിനിമ പുറത്തിറങ്ങിയിട്ട് മൂന്ന് വര്‍ഷങ്ങള്‍ കടന്നുപോവുകയാണ്.

മലയാള സിനിമ ഇവിടുത്തെ നടന്മാരെ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ലെന്ന പരാതി കുമ്പളങ്ങി നൈറ്റ്സ് കണ്ടിറങ്ങിയതോടെയാണ് മാറികിട്ടിയത്. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി മൂന്ന വര്‍ഷം പിന്നിടുമ്പോള്‍ സിനിമയിലെ തന്റെ സജി എന്ന കഥാപാത്രത്തെ കുറിച്ച് സൗബിന്‍ പങ്കുവെച്ച ഹൃദയം തൊടുന്ന ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സജി എന്ന കഥാപാത്രം എന്നും തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കും എന്നാണ് സൗബിന്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

സൗബിന്റെ വാക്കുകളിലേക്ക്… ‘കുമ്പളങ്ങി നൈറ്റ്സിന്റെ ഭാഗമാകുന്നത് തീര്‍ച്ചയായും എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും അത്ഭുതകരവും വെല്ലുവിളി നിറഞ്ഞതുമായ അനുഭവമാണ്. സജി ആദ്യമായി എന്റെ അടുത്ത് വന്നപ്പോള്‍, കഥാപാത്രത്തിന്റെ പല ഷേഡുകളും ഞാന്‍ എങ്ങനെ പുറത്തെടുക്കുമെന്ന് എനിക്ക് തീരെ ഉറപ്പില്ലായിരുന്നു. എന്നാല്‍ അതിശയിപ്പിക്കുന്ന പിന്തുണയും ടീം വര്‍ക്കും കൊണ്ട്, സിനിമ ഞങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ മാന്ത്രികമായി മാറി. മുഴുവന്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമായി ഇത് എത്ര രസകരമായ അനുഭവമാണ്. ഇനിയുള്ള എല്ലാ വര്‍ഷങ്ങളിലും സജി എനിക്ക് വളരെ പ്രിയപ്പെട്ടവനായി തുടരും. എല്ലാ സ്‌നേഹത്തിനും അഭിനന്ദനങ്ങള്‍ക്കും നന്ദി.

ഇത് തീര്‍ച്ചയായും ഒരു പദവിയാണ്, ഞാന്‍ എന്നേക്കും അഭിമാനിക്കുന്ന ഒന്നാണ്.’ എന്നാണ് അദ്ദേഹം കുറിച്ചത്. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, അന്ന ബെന്‍, ഗ്രേസ് ആന്റണി, മാത്യു തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം നിരൂപകരുടെയും സിനിമാപ്രേമികളുടെയും ഹൃദയം ഒരുപോലെ കീഴടക്കിയിരുന്നു. മധു സി നാരായണന്‍ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്സ്’മലയാള സിനിമയുടെ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടും.

 

 

Recent Posts

‘അവതാര്‍ 2’ കേരളത്തില്‍ എല്ലാ തിയ്യറ്ററിലും എത്തും!!!

'അവതാര്‍ 2' പറഞ്ഞ ദിവസം തന്നെ കേരളത്തിലും റിലീസ് ചെയ്യുമെന്ന് ഫിയോക്. തിയേറ്റര്‍ ഉടമകളും വിതരണക്കാരുമായി ധാരണയായി. വിതരണക്കാരുടെ ആവശ്യങ്ങള്‍…

17 mins ago

മിഡില്‍ ക്ലാസ് സ്ത്രീയ്ക്ക് ഇത്രയ്ക്ക് മേക്കപ്പ് വേണോ…അശ്വതിയുടെ ഫോട്ടോയ്ക്ക് രൂക്ഷ വിമര്‍ശനം!!!

റേഡിയോ ജോക്കിയില്‍ നിന്നും ആങ്കറിലേക്കും പിന്നീട് നടിയായും മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ഏറെ ആരാധകരുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയിലെ…

1 hour ago

‘ചില സമയത്ത് അറിയാതെ പേടിച്ചു പോകും അല്ലേ? ‘വാമനന്‍’ ട്രെയ്‌ലര്‍ പുറത്തുവിട്ടു

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വാമനന്‍' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്ദ്രന്‍സിന്റെ സിനിമാ കരിയറിലെ മറ്റൊരു മികച്ച…

2 hours ago