300 കിലോ തന്ന് 1000 കിലോ വാങ്ങിച്ചു, പാക് പ്രധാനമന്ത്രി ഇമ്രാഖാന്റെ ഫെസ്ബുക്ക് പേജില്‍ മലയാളിയുടെ ട്രോള്‍ പൊങ്കാല

പുല്‍മാവ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയില്‍ സന്തോഷിച്ച് മലയാളികള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാഖാന്റെ ഫെസ്ബുക്ക് പേജില്‍ രസകരമായ ട്രോളുകള്‍ നിറയ്ക്കുകയാണ്.  പൊങ്കാല കൊണ്ട് നിറയുകെയാണ് പേജ്. മലയാളികള്‍ ഇത്തരത്തില്‍ സൈബര്‍  ആക്രമണം നടത്താന്‍ മിടുക്കരാണെന്ന് പലതവണ…

പുല്‍മാവ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയില്‍ സന്തോഷിച്ച് മലയാളികള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാഖാന്റെ ഫെസ്ബുക്ക് പേജില്‍ രസകരമായ ട്രോളുകള്‍ നിറയ്ക്കുകയാണ്.  പൊങ്കാല കൊണ്ട് നിറയുകെയാണ് പേജ്. മലയാളികള്‍ ഇത്തരത്തില്‍ സൈബര്‍  ആക്രമണം നടത്താന്‍ മിടുക്കരാണെന്ന് പലതവണ തെളിയിച്ചവര്‍ ആണ്.

പാകിസ്ഥാനിലെ ബാലാകോട്ടിലെ ഭീകരതാവളങ്ങൾ പുലർച്ചെ മൂന്നരയോടെയാണ് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ആക്രമിച്ചത്.  ആക്രമണത്തില്‍ പങ്കെടുത്തത് 12 മിറാഷ് വിമാനങ്ങളാണ്. ആക്രമണത്തിനായി ആയിരം കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു.

തിരിച്ചടിയിൽ ഭീകരക്യാംപുകളിൽ വൻനാശം വിതച്ചെന്നാണ്  സൂചനകൾ. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ രാജ്യത്തും സൈബർ ലോകത്തും അഭിനന്ദനങ്ങളുടെ മേളമാണ്. ട്രോൾ ലോകവും സജീവമായി കഴിഞ്ഞു. പാകിസ്ഥാൻ അതിർത്തി കടന്ന് ബാലാകോട്ടിൽ വ്യോമസേന നടത്തിയ തിരിച്ചടി  മലയാളികളും  ആഘോഷിക്കുകയാണ്.