ജനിച്ചത് മനുഷ്യനായി, ഇപ്പോൾ ഈ യുവാവ് ജീവിക്കുന്നത് അന്യഗ്രഹ ജീവിയെപോലെ

മുപ്പത്തിരണ്ട് വയസ്സുള്ള അന്റോണിയോ ലോഫ്രോടോ എന്ന യുവാവ് ഒരു അന്യഗ്രഹ ജീവിയായി മാറുവാൻ ചെയ്ത കാര്യങ്ങൾ കേട്ടാൽ നമ്മൾ ഞെട്ടും. തന്റെ ആഗ്രഹം  നിറവേറ്റുവാൻ വേണ്ടി ഇയാൾ സ്വന്തം ശരീരത്തിൽ ചെയ്തത് ആരെയും ഭയപ്പെടുത്തുന്ന…

മുപ്പത്തിരണ്ട് വയസ്സുള്ള അന്റോണിയോ ലോഫ്രോടോ എന്ന യുവാവ് ഒരു അന്യഗ്രഹ ജീവിയായി മാറുവാൻ ചെയ്ത കാര്യങ്ങൾ കേട്ടാൽ നമ്മൾ ഞെട്ടും. തന്റെ ആഗ്രഹം  നിറവേറ്റുവാൻ വേണ്ടി ഇയാൾ സ്വന്തം ശരീരത്തിൽ ചെയ്തത് ആരെയും ഭയപ്പെടുത്തുന്ന കാര്യങ്ങൾ ആണ്. ഒരു കറുത്ത അന്യഗ്രഹ ജീവി ആകുവാൻ വേണ്ടിഇയാൾ തന്റെ മൂക്ക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സ്പെയിനിലാണ് ഇയാളെ തന്റെ മൂക്ക് നീക്കം ചെയ്തത്.

ഫ്രാന്‍സില്‍ മൂക്ക് നീക്കം ചെയ്യുന്നത് നിയമവിരുദ്ധമായതിനാലാണ് ഇയാൾ ഇതിനുവേണ്ടി സ്പെയിനിലേക്ക് പോയത്. ബാഴ്സിലോണയിലുള്ള ശരീരത്തിന്‍റെ രൂപം മാറ്റുന്ന വിദഗ്ധര്‍ ഓസ്കാര്‍ മാര്‍ക്വസിന്‍റെ സഹായത്തോടെയാണ് ഇയാൾ തന്റെ മൂക്ക് നീക്കം ചെയ്തത്. റെയ്നോട്ടോമി’ എന്ന സങ്കീര്‍ണ്ണമായ ശാസ്ത്രക്രിയയിലൂടെയാണ് ഇയാൾ തന്റെ മൂക്ക് നീക്കം ചെയ്തത്.

ഇതിനുശേഷം രണ്ടു ദ്വാരങ്ങൾ മാത്രമാണ് അവിടെ ഉള്ളത്. ശസ്ത്രക്രിയക്ക് ശസ്ത്രക്രിയക്ക് ശേഷമുള്ള തന്റെ ചിത്രം ഇയാൾ തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനുമുൻപ് ഇതുപോലെ തന്നെ തന്റെ ചെവികൾ ഇയാൾ നീക്കം ചെയ്തിരുന്നു, പിന്നീട് നാക്ക് രണ്ടായി മുറിച്ചു, ഇതിനുമുൻപ് തന്റെ കണ്ണിനുള്ളിൽ ടാറ്റൂ അടിച്ച് കണ്ണിൽ ഇയാൾ മാറ്റം വരുത്തി, ഒരുതുള്ളി മഷി വീണാൽ കാഴ്ച നഷ്ടപെടുന്ന അതീവ അപകടകരമായ കാര്യമാണ് അന്ന് ഇയാള്‍ ചെയ്തത്