37 വര്‍ഷം മുന്‍പ് ലിവിങ് ടുഗെതര്‍ ജീവിതം, വര്‍ഷങ്ങള്‍ക്കിപ്പുറം വിവാഹിതരായി ദമ്പതികള്‍. ചോമണ്ണന്നായ്ക്കും ഓമനയുമാണ് കഴിഞ്ഞദിവസം വിവാഹിതരായത്. ജോലി സ്ഥലത്തു വച്ചു പ്രണയിച്ച ഇരുവരും 37 വര്‍ഷം മുന്‍പ് ഒരുമിച്ചു താമസം തുടങ്ങിയതാണ്. ഇരുവര്‍ക്കും മൂന്ന് മക്കളുമുണ്ട്. വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും വിവാഹം ഇതുവരെ കഴിച്ചിരുന്നില്ല.
പനത്തടി പഞ്ചായത്തിലെ കോളിച്ചാല്‍ മാട്ടക്കുന്ന് പട്ടിക വര്‍ഗ കോളനിയിലെ മറാഠി സമുദായത്തില്‍പെട്ട ചോമണ്ണന്‍ നായ്ക്കിന് 65 വയസ്സും ഓമനയ്ക്ക് 58 വയസ്സുമാണ് പ്രായം. സമുദായ ആചാര പ്രകാരം പനത്തടി പെരുതടി മഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹം.
വിവാഹത്തില്‍ മക്കള്‍ക്ക് പങ്കെടുക്കാനായില്ല. ആചാരമനുസരിച്ച് മാതാപിതാക്കളുടെ കല്യാണത്തിനു മക്കള്‍ പങ്കെടുക്കരുത് എന്നുള്ളതാണ്. ദീര്‍ഘകാലം ഒരുമിച്ചു ജീവിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് ഇരുവരും വരണമാല്യം ചാര്‍ത്ത് വിവാഹം കഴിയ്ക്കാന്‍ അവസരമൊരുങ്ങിയത്. സഹോദരന് അണ്ണയ്യ നായ്ക്കരാണു പിതാവിന്റെ സ്ഥാനത്ത് നിന്ന് ഓമനയെ കൈപിടിച്ച് നല്‍കിയത്.
ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളാണ് അഭിഷേക് ബച്ചൻ. 47-ാം പിറന്നാൾ ആഘോഷിക്കുന്ന ഭിഷേക് ബച്ചന് ആശംസകൾ നേരുകയാണ് സഹപ്രവർത്തകരും ആരാധകരും. അഭിഷേക്…
നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മാളവിക മോഹൻ.എന്നാൽ ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് മാത്യു തോമസ്…
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ചിത്രം ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി…