45 താരങ്ങൾക്ക് കൊറോണ, വീണ്ടും നിശ്ചലമായി മലയാള സീരിയൽ - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

45 താരങ്ങൾക്ക് കൊറോണ, വീണ്ടും നിശ്ചലമായി മലയാള സീരിയൽ

കൊറോണ കാരണം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് ഏറെ പ്രതിസന്ധിയിൽ പെട്ടത് സിനിമ സീരിയൽ മേഖല ആയിരുന്നു, സീരിയലും സിനിമയും ഒക്കെ പൂർണമായും നിർത്തിയതോടെ പല താരങ്ങളുടെയും ജീവിതം വളരെ ബുദ്ധിമുട്ടിലായി, ലോക്ക് ഡൌൺ കാലത്ത് തങ്ങളുടെ ബുദ്ധിമുട്ടുകൾ തുറന്നു പറഞ്ഞു പല തന്ത്രങ്ങളും രംഗത്ത് എത്തിയിരുന്നു, പിന്നീട് നിയന്ത്രണങ്ങൾ പാലിച്ച് ഷൂട്ടിംഗ് തുടങ്ങിയിരുന്നു, വീണ്ടും പഴയ അവസ്ഥയിലേക്ക് തിരികെ വരുന്നതിനിടയിലാണ് ഇപ്പോൾ വീണ്ടും വളരെ വിഷമകരമായ വാർത്ത പുറത്ത് വരുന്നത്.

ഇപ്പോഴിതാ വീണ്ടും സീരിയലുകളുടെ ഷൂട്ടിങ് നിര്‍ത്തിവെക്കുകയാണ്. സീരിയല്‍ ലൊക്കേഷനുകളിലെ 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. പ്രധാന താരങ്ങള്‍ക്കടക്കമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിലെ 25 പേര്‍ക്കും കൂടത്തായി എന്ന സീരിയലിലെ ഒരാള്‍ക്കും സീ കേരളത്തിലെ ഞാനും നീയും എന്ന സീരിയല്‍ ലൊക്കേഷനിലെ 16 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്. കൊറോണ ഏറെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത് ഫിലിം ഇന്ഡസ്ട്രിയെ തന്നെയാണ്. ലോക്ക് ഡൗൺ കാലത്ത് അടച്ച തീയേറ്ററുകൾ ആണ് ഇതുവരെ അത് തുറക്കാൻ തിയേറ്റർ ഉടമകൾക്ക് സാധിക്കുന്നില്ല, ഇനി കൊറോണ മാറി തങ്ങളുടെ തീയേറ്ററുകളിൽ വീണ്ടും പഴയ പോലെ സിനിമ ഓടിക്കാൻ സാധിക്കുമോ എന്ന ആശങ്കയിൽ ആണ് തിയേറ്റർ ഉടമകൾ.

Trending

To Top