5 മാസത്തെ വളർച്ചയുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ആലപ്പുഴ പാസഞ്ചർ ട്രെയിന്റെ ശുചിമുറിയിൽ…

5 മാസത്തെ വളർച്ചയുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം പാസഞ്ചർ ട്രെയിന്റെ ശുചിമുറിയിൽ. എറണാകുളം-ആലപ്പുഴ പാസ്സഞ്ചറിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 7 മണിക്ക് എറണാകുളത്ത് നിന്നും പുറപ്പെട്ട പാസഞ്ചർ ട്രെയിൻ 9.45…

5 മാസത്തെ വളർച്ചയുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം പാസഞ്ചർ ട്രെയിന്റെ ശുചിമുറിയിൽ. എറണാകുളം-ആലപ്പുഴ പാസ്സഞ്ചറിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 7 മണിക്ക് എറണാകുളത്ത് നിന്നും പുറപ്പെട്ട പാസഞ്ചർ ട്രെയിൻ 9.45 ഓട് കുടി ആലപ്പുഴയിലെത്തി. ശേഷം ട്രെയിൻ യാഡിൽ കൊണ്ട് പോയി വൃത്തിയാക്കുന്നതിനിടയിൽ ശുചിമുറിയിൽ വെള്ളം കെട്ടികിടന്നതിനെ തുടർന്ന് ജീവനക്കാർ ശക്തമായി വെള്ളം പമ്പുചെയ്തു. അപ്പോഴേക്കും ട്രാക്കിലേക്ക് കുഞ്ഞിന്റെ മൃദദേഹം വീഴുകയായിരുന്നു.

ശേഷം അധികൃതർ മൃദദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.  പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ അറിയിച്ചത് ഒരു ദിവസം പഴക്കമുള്ള ആൺകുഞ്ഞിനെ മൃതദേഹം ആണെന്നും 300 ഗ്രാം ഭാരം ഉണ്ടായിരുന്നുവെന്നുമാണ്. ട്രെയിൻ യാത്രക്കിടയിൽ അബോർഷൻ സംഭവിച്ചതാകാനാണ് സാധ്യത എന്നും കൂട്ടിച്ചേർത്തു.