Current Affairs

50 ലക്ഷവും സ്വത്തുക്കളും ഭീഷണിപ്പെടുത്തി എഴുതി വാങ്ങി, മുളവടി കൊണ്ട് തല്ലി വേദനിപ്പിച്ചു,തടവിൽ പാർപ്പിച്ച് മുടിമുറിച്ചു കളഞ്ഞു,അമ്മ കളക്ടറേറ്റിന് മുന്നിൽ സത്യാഗ്രഹമിരുന്നു, മൊബൈൽ സ്വച്ച് ഓഫ് ചെയ്ത് മകനും.

കൊച്ചി: സമരങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടെ കൊച്ചു കേരളം. പക്ഷേ സ്വന്തം മകനെതിരെ തന്നെ സമരം ചെയ്യേണ്ട ഗതികേട് വന്നിരിക്കുകയാണ് എറണാകുളം സ്വദേശിനിയായ വയോധികയ്ക്ക്. കുടുംബസ്വത്ത് വിറ്റുകിട്ടിയ 50 ലക്ഷം രൂപ മകൻ തട്ടിയെടുത്തെന്ന പരാതിയുമായി എറണാകുളം കളക്ടറേറ്റ് പടിക്കൽ വയോധികയായ വീട്ടമ്മയുടെ സമരം കഴിഞ്ഞ ദിവസം ഏവരുടേയും ശ്രദ്ധനേടി. വയോധികയായ സ്ത്രീ സമരം ചെയ്യുന്നത് ഏവർക്കും കൗതുകമായെങ്കിലും സമരത്തിന്റെ കാരണം പക്ഷേ എല്ലാവരുടേയും മനസാക്ഷിയെ പിടിച്ച് കുലുക്കുന്നതായിരുന്നു. സ്വത്ത് തട്ടിയെടുത്ത ശേഷം വീട്ടിൽ നിന്ന് പുറത്താക്കിയ മകനെതിരെയായിരുന്നു പ്രതിഷേധം.

മകനിൽനിന്നു നീതി വാങ്ങിത്തരണമെന്ന അപേക്ഷയുമായി ഇടപ്പള്ളി സ്വദേശിയായ എഴുപതുകാരിക്കാണ് ഇങ്ങനെയൊരു ഗതികേട് വന്നിരിക്കുന്നത്. സംഭവം ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ വലിയ ചർച്ചകളാണ് വിഷയത്തെസംബന്ധിച്ച് ഇപ്പോൾ നടക്കുന്നത്. മകന്റെ ക്രൂരതയെ കണക്കിന് വിമർശിച്ചും മനുഷ്യത്വമില്ലാത്ത ഇത്തരം പ്രവർത്തികൾ അധികാരികളുടെ മുന്നിലെത്തിക്കാൻ മടിക്കുന്ന മാദ്ധ്യമങ്ങളെയും വിമർശകർ അക്രമിക്കുകയാണ്.ചിത്രത്തിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടാൻ ഞങ്ങളും ശ്രമിച്ചെങ്കിലും മറുവശത്ത് നിന്ന് പ്രതികരണമുണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയിലെ കമന്റുകൾ സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരുപാട് കോളുകൾ വന്നപ്പോൾ നിശ്ചലമാക്കിയതുമാകും.

തൃപ്പൂണിത്തുറയിലുണ്ടായിരുന്ന തന്റെ കുടുംബസ്വത്ത് ഭാഗം വച്ചപ്പോൾ കിട്ടിയ 50 ലക്ഷം രൂപ സ്‌നേഹം നടിച്ച് മൂത്തമകനും ഭാര്യയും ചേർന്നു കൈക്കലാക്കിയെന്നാണ് വയോധികയുടെ പരാതി. മകന്റെ കാക്കനാടുള്ള വീട്ടിൽ തന്നെ തടവിൽ പാർപ്പിച്ച് മർദിക്കുകയും മുടിമുറിച്ചുകളയുകയും ചെയ്തായി അവർ പറയുന്നു.പണം തിരികെ തരണമെന്നും ഇളയ മകനോടൊപ്പം പോകാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടെങ്കിലും മൂത്ത മകൻ നിരസിച്ചതായും തന്റെ ഭർത്താവിനെ ഇല്ലാതാക്കിയതുപോലെ തന്നെയും ഇല്ലാതാക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ഈ അമ്മ പറയുന്നു.

kakkskseഭക്ഷണമോ മരുന്നോ നൽകാതെ മുറിയിൽ പൂട്ടിയിടുക പതിവായിരുന്നു. രാത്രിയിൽ തനിക്ക് കുത്തിവയ്‌പ്പ് എടുക്കും. ഇടപ്പള്ളി കാണിക്കില്ലെന്നു പറഞ്ഞായിരുന്നു മർദനം. ഭർത്താവ് മരിച്ചപ്പോൾ വരാതിരുന്ന മകൻ സ്വന്തം പിതാവിന്റെ ശവസംസ്‌കാരത്തിനു വച്ചിരുന്ന പണവും അപഹരിച്ചത്രേ. മുളവടി കൊണ്ട് തല്ലിയതിനാൻ വലതുകൈ വിരലിലെ ഞരമ്പിന് പരുക്കുണ്ട്. തന്റെ തിരിച്ചറിയൽ രേഖകൾ കൈവശപ്പെടുത്തിവച്ചിരിക്കുകയാണ് മകനെന്നും അവർ പറഞ്ഞു.

ചേരാനല്ലൂർ സ്വദേശിയായ ഒരാൾക്കും തന്റെ സ്വത്ത് അപഹരിച്ചതിൽ പങ്കുണ്ടെന്നു വയോധിക പറയുന്നു. ആർ.ഡി.ഒ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്കും ഹൈക്കോടതിയിലും പരാതി നൽകിയിട്ടും പരിഹാരം ഇല്ലാത്തതിനാലാണ് സ്വാതന്ത്ര്യദിനത്തിൽ സമരത്തിനിറങ്ങിയതെന്ന് അവർ പറഞ്ഞു. കളക്ടറുടെ നിർദേശപ്രകാരം ഫോർട്ട്‌കൊച്ചി ആർ.ഡി.ഒ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. മകന്റെ ബിസിനസ് പങ്കാളിയായ അൻവർ എന്ന വ്യക്തിക്കും സംഭവത്തിൽ പങ്കുള്ളതായി ഈ അമ്മ പറയുന്നു.

Trending

To Top
Don`t copy text!