കേരളാ നിയമസഭയില്‍ 50 വര്‍ഷം പൂർത്തീകരിച്ച ഉമ്മൻ ചാണ്ടിയ്ക്ക് ആശംസകളുമായി സിനിമാ താരങ്ങളായ ഉണ്ണിമുകുന്ദനും പൃഥ്വിരാജും - മലയാളം ന്യൂസ് പോർട്ടൽ
News

കേരളാ നിയമസഭയില്‍ 50 വര്‍ഷം പൂർത്തീകരിച്ച ഉമ്മൻ ചാണ്ടിയ്ക്ക് ആശംസകളുമായി സിനിമാ താരങ്ങളായ ഉണ്ണിമുകുന്ദനും പൃഥ്വിരാജും

50-years

യുവതാരങ്ങളായ പൃഥ്വിരാജും ഉണ്ണിമുകുന്ദനും വീഡിയോ സന്ദേശത്തിലൂടെയാണ് ഉമ്മന്‍ ചാണ്ടിക്ക് ആശംസകള്‍ നേര്‍ന്നത്. ”നിയമസഭയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഉമ്മന്‍ ചാണ്ടി സാറിന് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും”- പൃഥ്വിരാജ് പറഞ്ഞു. ”അന്‍പതുവര്‍ഷം നിയമസഭയില്‍ പൂര്‍ത്തിയാക്കുന്ന ശ്രീ ഉമ്മന്‍ ചാണ്ടി സാറിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. ”- ഉണ്ണി മുകുന്ദന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

oommen chandy

oommen chandy

നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നാടിന്റെ വിവിധ കോണുകളില്‍ നിന്നും ആശംസാ പ്രവാഹമാണ്. പ്രവര്‍ത്തകര്‍ വലിയ തോതില്‍ ആഘോഷമാക്കുകയാണ് ഇത്. 1970 മുതല്‍ 11 തിരഞ്ഞെടുപ്പുകളില്‍ പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റാരും കേരള നിയമസഭയിലെത്തിയിട്ടില്ല. രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം രാഷ്ട്രീയ ഭേദമില്ലാതെ ഉമ്മന്‍ ചാണ്ടിയെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്.

unni  raj

unni raj

 

Trending

To Top