മാഗിക്കും പെന്‍സിലിനും വില കൂടി; പ്രധാനമന്ത്രിക്ക് കത്തെഴുതി ആറ് വയസുകാരി

ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. പെന്‍സിലുകളുടെയും മാഗിയുടെയും വിലക്കയറ്റം കാരണം താന്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് കത്തില്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശിയായ കൃതി ദുബെ എന്ന…

ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. പെന്‍സിലുകളുടെയും മാഗിയുടെയും വിലക്കയറ്റം കാരണം താന്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് കത്തില്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശിയായ കൃതി ദുബെ എന്ന ആറുവയസ്സുകാരി എഴുതിയ കത്ത് ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ കനൗജിലെ ചിബ്രമൗ സ്വദേശിനിയാണ് കൃതി ദുബെ. പ്രധാനമന്ത്രി മോദിക്ക് ഹിന്ദിയില്‍ കത്തെഴുതിയ കുട്ടി തന്റെ ബുദ്ധിമുട്ടുകള്‍ പറയുന്നു. ഇപ്പോള്‍ വൈറലായ കത്ത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്, ”എന്റെ പേര് കൃതി ദുബെ. ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. ചില സാധനങ്ങളുടെ വില വല്ലാതെ കൂടിയിട്ടുണ്ട്. എന്റെ പെന്‍സിലിനും ഇറേസറിനും പോലും വില കൂടുകയും മാഗിയുടെ വിലയും വര്‍ധിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ പെന്‍സില്‍ ചോദിച്ചാല്‍ അമ്മ അടിക്കും. ഞാന്‍ എന്ത് ചെയ്യണം? മറ്റ് വിദ്യാര്‍ത്ഥികളും എന്റെ പെന്‍സില്‍ മോഷ്ടിക്കുന്നു.

അതേസമയം, മാഗിയുടെ വില 70 ഗ്രാം പാക്കറ്റിന് 14 രൂപയായും 32 ഗ്രാം പാക്കറ്റിന് 7 രൂപയായും ഉയര്‍ന്നു. ‘ഇത് എന്റെ മകളുടെ ‘മന്‍ കി ബാത്ത്’ ആണെന്നാണ് അഭിഭാഷകനായ അവളുടെ പിതാവ് വിശാല്‍ ദുബെ പറയുന്നത്. ഈയിടെ സ്‌കൂളില്‍ പെന്‍സില്‍ നഷ്ടപ്പെട്ടതിന് അമ്മ അവളെ ശകാരിച്ചപ്പോള്‍ അവള്‍ക്ക് ദേഷ്യം വന്നുവെന്നും പറയുന്നു.