ഇത് എട്ട് വര്ഷങ്ങള്ക്കുമുമ്പുള്ള ഞങ്ങളുടെ പ്രിയ നിമിഷം !! സംവൃതയുടെ വൈറൽ പോസ്റ്റ്

മലയാളി പ്രേക്ഷകർ എന്നും നെഞ്ചോടു ചേർത്തുവെച്ച നായികയാണ് സംവൃത. സിനിമയിൽ നിന്നും കുറച്ചുകാലം വിട്ടുനിന്നെങ്കിലും മലയാളികൾക്ക് താരത്തിനോടുള്ള ഇഷ്ട്ടതനു ഒരു കുറവും വന്നിട്ടില്ല. സിനിമയില്‍ ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.…

മലയാളി പ്രേക്ഷകർ എന്നും നെഞ്ചോടു ചേർത്തുവെച്ച നായികയാണ് സംവൃത. സിനിമയിൽ നിന്നും കുറച്ചുകാലം വിട്ടുനിന്നെങ്കിലും മലയാളികൾക്ക് താരത്തിനോടുള്ള ഇഷ്ട്ടതനു ഒരു കുറവും വന്നിട്ടില്ല. സിനിമയില്‍ ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് മാറി നിന്നപ്പോഴും പഴയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ തിളങ്ങി നില്‍ക്കാന്‍ സംവൃതയ്ക്ക് കഴിഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷം ബിജുമേനോനെ നായികയായി താരംതിരിച്ചെത്തിയിരുന്നു സിനിമയിലേയ്ക്ക് മടങ്ങി എത്തിയപ്പോഴും മികച്ച പ്രേക്ഷക പിന്തുണ താരത്തിന് ലഭിച്ചിരുന്നു.

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. അടുത്ത കാലത്തു താരം ഒരു ചാനലിൽ വിധികർത്താവായി വന്നിരുന്നു. തന്റെ സന്തോഷ നിമിഷങ്ങള്‍ പ്രേക്ഷകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ഭര്‍ത്താവിനോടൊപ്പമുളള ഒരു പഴയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. എട്ട് വര്‍ഷം മുന്‍പുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ എന്ന അടി കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം 2019 ല്‍ പുറത്തിറങ്ങി ബിജു മേനോന്‍ ചിത്രത്തിലൂടെ സിനിമയില്‍ മടങ്ങി എത്തുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. 7 വര്‍ഷത്തിന് ശേഷമായിരുന്നു താരത്തിന്റെ തിരിച്ചു വരവ്. നല്ല ചിത്രങ്ങള്‍ ലഭിച്ചാല്‍ പറ്റുന്ന സാഹചര്യമാണെങ്കില്‍ സിനിമ ചെയ്യിമെന്ന് താരം പറഞ്ഞിട്ടുണ്ട്. ലാല്‍ ജോസ് ചിത്രമായ രസികനിലൂടെയാണ് സംവൃത വെളളിത്തിരിയില്‍ എത്തിയത്. മുന്‍നിര നടന്മാരുടെ നായികയായി താരം അഭിനയിച്ചിരുന്നു.