തന്റെ സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന പെണ്ണ് താന്തോന്നിയല്ല, യുവനടി പറയുന്നു!!

തെന്നിന്ത്യൻ സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായൊരിടം കണ്ടെത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. തന്റെ കരിയറിലെ ഓരോ ചിത്രവും മികച്ചതാക്കിയ താരം കൂടിയാണ് ഐശ്വര്യ ലക്ഷ്മി.ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും മികച്ച് കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മണിരത്‌നം…

തെന്നിന്ത്യൻ സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായൊരിടം കണ്ടെത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. തന്റെ കരിയറിലെ ഓരോ ചിത്രവും മികച്ചതാക്കിയ താരം കൂടിയാണ് ഐശ്വര്യ ലക്ഷ്മി.ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും മികച്ച് കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിലെ പൂങ്കുഴലി എന്ന കഥാപാത്രം. പൂങ്കുഴലിയാവാൻ തീരുമാനിച്ചതിനെ കുറിച്ച് പറയുകയാണ് താരം ഇപ്പോൾ.

മണി സാർ എന്നോട് ചോദിച്ചത് ഇങ്ങനെയാണ്, പൂങ്കുഴലി സെക്‌സിയായ ഒരു സ്ത്രീ കഥാപാത്രമാണ്,ആ രീതിയിൽ മാത്രമേ പൂങ്കുഴലിയെ ചിത്രീകരിക്കാൻ സാധിക്കൂ,ഐശ്വര്യ കംഫർട്ടബിൾ ആയിരിക്കില്ലേ എന്ന്? മണി സാർ അത്തരമൊരു കഥാപാത്രത്തിന്റെ എല്ലാ സൗന്ദര്യത്തോടെയുമാവും ഷൂട്ട് ചെയ്യുക എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.ഒരു സെക്‌സി കഥാപാത്രത്തെ അവതരിപ്പിക്കുക വലിയ വെല്ലുവിളിയാണ്. അത് വിജയിച്ചു എന്നതിന്റെ തെളിവാണ് പ്രേക്ഷകർ നൽകുന്ന ഈ സ്‌നേഹം എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

അതേ സമയം സ്വന്തമായി അഭിപ്രായമുള്ള, സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണ് താന്തോന്നിയല്ലെന്നും അവൾ സ്‌നേഹമില്ലാത്തവളല്ല. എന്തെന്നാൽ അവളുടെ ബോൾഡായ കഥാപാത്രങ്ങളെല്ലാം തന്റെ അഭിപ്രായത്തെ വിലമതിക്കുന്നതിനൊപ്പം തന്റെ കുടുംബത്തെ സ്‌നേഹിക്കുന്ന, ഭർത്താവിനെ സ്‌നേഹിക്കുന്ന, കാമുകനെ സ്‌നേഹിക്കുന്ന അലിവുള്ള സ്ത്രീകളായിരിക്കും എന്നാണ് താരം പറയുന്നത്