Short Movies

Mr. Life.. I’m ready with my dreams, “Yes, I’m proud to be a സിനിമമോഹി…”

കഴിഞ്ഞ ഒരു വർഷായി സിനിമമോഹി സിനിമമോഹി എന്ന് കേൾക്കാൻ തുടങ്ങീട്ടു ,ചില സമയങ്ങളിൽ നിയന്ത്രണം വിട്ടു പോസ്റ്റ്‌ ഇടുന്നവനെ തെറി വിളിച്ചലോന്നു വരെ ആലോചിചിടുണ്ട് ,പിന്നെ കരുതി പോട്ടെ പയ്യനമാരല്ലെന്നു . പതിയെ പതിയെ ഇവർ ഇടുന്ന പോസ്റ്റുകളിൽ അത്മാര്തതയുണ്ടെന്നു എനിക്ക് തോന്നി തുടങ്ങി .അവരുടെ ആഗ്രഹം അഭിനിവേശം അതൊക്കെ പോസ്റ്റുകളിൽ വ്യക്തമായിരുന്നു .പക്ഷെ ഒരു ലൈക്ക് കൊണ്ട് പോലും ഞാൻ അവരെ പ്രോൽസാഹിപ്പിച്ചിട്ടില്ല. ഇന്ന് ഞാൻ സിനിമാമോഹി കണ്ടു,
ഞാൻ സിനിമാമോഹി ..!!

ആരെയും പിടിച്ചിരുത്തുന്ന തലക്കെട്ട്‌ , കഴിഞ്ഞ ഒരു വര്ഷമായി കേള്ക്കുന്നത് കൊണ്ടാവണം അയിനോട് ഒരു പുച്ഛം ഒക്കെ തോന്നി തുടങ്ങിയിരുന്നു ..!!”എവ്ടെലും കെടക്കുന്ന നാല് പയ്യന്മാര് ക്യാമറയും തൂക്കി നടന്നു എടുതതാവും ..!!ഇമ്മാതിരി പല ഷോര്ട്ട് ഫില്മും കണ്ടിട്ടുണ്ട് ” ഇതായിരുന്നു എന്റെ ഭാവം . പക്ഷെ പുച്ഛം നിറഞ്ഞ മനസോടു കൂടി ഞാൻ ഇന്ന് സിനിമാമോഹിയെ കണ്ടു തീർത്തു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആരെയും എനിക്ക് നേരിട്ട് പരിജയമില്ല …!

പക്ഷെ അര മണിക്കൂർ കൊണ്ട് നിങ്ങൾ വരച്ചു കാണിച്ചത് ഒരു സിനിമാമോഹിയായ എന്റെ ജീവിതമാണ്. നന്ദി കൂട്ടുകാരെ ..!! “നിന്നെ കുറിച്ചുള്ള ഓർമകളാണ് നിന്നോട് എനിക്കുള്ള പ്രണയം ” വരികളിൽ ഒളിഞ്ഞിരിക്കുന്ന അത്മാർതത അത് നിങ്ങളുടെ ചിത്രത്തിൽ കാണാൻ ഉണ്ട് ..!!അണിയറ പ്രവർത്തകർക്ക് അനുഗ്രഹങ്ങൾ. നല്ല സൌഹൃദവും നല്ല കുടുംബവും ആണ് ഒരു സിനിമാമോഹിയെ വളര്തുനതിൽ വലിയ പങ്ക് വഹിക്കുക .ഇത് രണ്ടും തന്മയത്തത്തോടെ അവതരിപ്പിച്ച ഭാഗങ്ങളൊക്കെ കണ്ണ് നനക്കുന്നതായിരുന്നു ..!!

അപ്പൊ ഞാൻ എന്നാ സിനിമാമോഹി ഇനി തളർന്നു ഇരിക്കില്ല ..!!”ലോകം മുഴുവൻ നമുകെതിരാനെന്നു തോന്നുമ്പോൾ തിരിഞ്ഞു നിന്നൊരു സെൽഫീ എടുത്തൽ മതി ” നന്ദി ടീം ഞാൻ സിനിമാമോഹി..!!കണ്ണീരനിഞ്ഞു,മനസും നിറഞ്ഞു . നിങ്ങളെയൊക്കെ ആണല്ലോ ഞാൻ ഒന്നുമല്ലെന്ന് കരുതിയത് എന്ന ചിന്ത എന്നെ ഇപ്പൊ നോവിക്കുന്നു ..!! സംവിധായകനും കൂട്ടുകാര്ക്കും ആശംസകൾ നേരുന്നു ..!! എനിക്ക് നേരിട്ട് പരിജയമില്ലാത്ത ഇവർ നാളെയുടെ സിനിമാക്കരാന് ,സംശയമില്ല ഇതൊരു must watch കുട്ടിചിത്രമാണ് …

 

Click to comment

You must be logged in to post a comment Login

Leave a Reply

Trending

To Top