പോൺ സൈറ്റുകൾ മിക്കതും നിരോധിച്ചത് കൊണ്ടാണോ കേരളത്തിൽ പീഡന പരമ്പരകൾ അരങ്ങേറുന്നത്!

മിക്ക സമയങ്ങളിലും പോൺ സൈറ്റുകൾ കണ്ട് കൊണ്ടിരിക്കുന്ന വ്യക്തികൾ  ഇന്ത്യയിലെ പോൺ നിരോധനത്തെ ഒരിക്കലും സ്വാഗതം ചെയ്യുകയില്ല.2015-2018ലും കാലഘട്ടങ്ങളിൽ ഇന്ത്യയിൽ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഹോസ്റ്റ്‌ ചെയ്യുന്ന വെബ്സൈറ്റുകൾ നിരോധിച്ചിരുന്നു.ഈ നിരോധനം പ്രാബല്യത്തിൽ വന്നതുകൊണ്ട് പോൺ വീഡിയോ കാണുന്നത് കുറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, 2019ലെ കണക്കുകൾ പ്രകാരം പോൺ ഉപഭോകതകളുടെ എണ്ണം നമ്മുടെ രാജ്യത്ത് കൂടിയിട്ടേയുള്ളു. പ്രൊക്സി/മിറർ സൈറ്റുകളിലൂടെ നിരോധിച്ച പോൺ സൈറ്റുകൾ ഇന്നും പ്രവർത്തിക്കുന്നുണ്ട്. വിപിഎൻ ഉപയോഗിച്ച് ഫയർവാൾ ചാടികടക്കുന്നവരും ധാരാളം.പക്ഷെ എന്നാൽ  പോൺ നിരോധനം ഒരു പരാജയം ആയിരുന്നുമെന്ന് അത്ര വേഗം പറയുവാൻ കഴിയില്ല.നിലവിലെ നിയമത്തെ സാധൂകരിക്കുന്ന നീക്കമായി മാത്രമേ ഇതിനെ കാണാൻ സാധിക്കൂ.

rihanna2

ഇന്ത്യൻ ശിക്ഷാനിയമപ്രകാരം പത്ര മാധ്യമങ്ങളിലൂടെയോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ പോൺ പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണ്. ഈ നിയമങ്ങൾ, വെബ്സൈറ്റ് നിരോധനത്തിന് വളരെ കാലം മുൻപ് തന്നെ നിലവിലുള്ളതാണ്. നിരോധനം അല്പം വൈകിപോയി എന്ന് മാത്രം. മുൻസമ്മതത്തോടുക്കൂടി ഏകചിത്തമായി ചിത്രീകരിക്കുന്ന പോൺ വീഡിയോകളെയും സിനിമകളെയും എതിർക്കുന്നത് വളരെ യുക്തിപരമായ നീക്കമല്ലായിരിക്കാം. ചില രാജ്യങ്ങളിൽ ഇത്‌ വ്യക്തിസ്വാതന്ത്ര്യത്തിന് എതിരായി വ്യാഖ്യാനിപ്പെടാറുണ്ട്.പക്ഷെ നമ്മുടെ രാജ്യത്ത് സ്വയം സമ്മതത്തോട്കൂടിയാണ് ഒരു വ്യക്തി അശ്ലീല വീഡിയോയിൽ  പങ്കെടുക്കുന്നത് എന്നതിന് എന്ത് ഉറപ്പാണുള്ളത്.ഇതിൽ പങ്കെടുക്കുന്ന വ്യക്തിക്ക്  പ്രായപൂർത്തിയായോയെന്ന് എന്താണ് ഉറപ്പ്.അത് കൊണ്ട് തന്നെ അതിൽ ഒരു ഉറപ്പുമില്ലെന്ന് മാത്രമല്ല,ആ വ്യക്തി ചൂഷണം ചെയ്യപ്പെടുകയാണോ എന്നറിയാൻ യാതൊരു നിർവാഹവും ഇപ്പോൾ നിലവില്ല എന്നത് ഒരു സത്യമാണ്.

actress

വളരെ ചരിത്രപരമായി പോൺ വ്യവസായത്തെ അനുകൂലിക്കുന്ന രാജ്യങ്ങളിൽപോലും ചൂഷണം ചെയ്യപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പോൺ സിനിമകളിലൂടെ വളരെ പ്രശസ്തയായ ഒരു നടി ഈ അടുത്ത സമയത്ത് ഈ വ്യവസായത്തിന് പിന്നിലെ നീച പ്രവർത്തികളെ കുറിച്ച് സംസാരിക്കുകയുണ്ടായി. ഇങ്ങനെ സംഭവിക്കുമെന്ന് അറിയാമായിരുന്നിട്ടും എന്തിന് ഈ തൊഴിൽ ചെയ്തു ജീവിക്കുന്നു എന്ന് ചോദിക്കുന്നവരോട് ഒരു മറു ചോദ്യമാണ് ഉന്നയിക്കുന്നത്. ഇത്തരം ചൂഷണം നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നിട്ടും എന്തിന് നിങ്ങൾ ഇപ്പോഴും പോൺ കാണുന്നു? നിരോധന നിയമങ്ങൾ വന്നതുകൊണ്ട് ഇത്തരം ചൂഷണം നടത്തുന്ന മാഫിയകൾക്കുമേൽ ചെറിയ തോതിലെങ്കിലും ഒരു നിയത്രണം ഏർപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. കുറഞ്ഞ പക്ഷം ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യാൻ പോകുന്നതിന് മുൻപ് രണ്ട് പ്രാവിശ്യം  ആലോചിക്കാനെങ്കിലും ഇത്തരം നിയമങ്ങൾ കാരണമാകുമെന്ന് കരുതുന്നു. ഇന്ത്യയിലെ യുവാക്കൾ പോൺ കാണുന്നത് കൊണ്ടാണ് ഇവിടെ സ്ത്രീ പീഡനങ്ങൾ നടക്കുന്നതെന്ന് കാണിക്കുന്ന ഒരു പഠനങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല.

Vishnu