ആട് മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള ഗംഭീര വിവരങ്ങളുമായി വിജയ് ബാബു

ജയസൂര്യ നായകനായി 2005ൽ പുറത്തിറങ്ങിയ ചിത്രം ആണ് ആട് ഒരു ഭീകര ജീവിയല്ല, ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രം എന്നാൽ തിയേറ്ററിൽ വേണ്ടത്ര രീതിയിൽ വിജയം നേടിയിരുന്നില്ല. എന്നാൽ…

ജയസൂര്യ നായകനായി 2005ൽ പുറത്തിറങ്ങിയ ചിത്രം ആണ് ആട് ഒരു ഭീകര ജീവിയല്ല, ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രം എന്നാൽ തിയേറ്ററിൽ വേണ്ടത്ര രീതിയിൽ വിജയം നേടിയിരുന്നില്ല. എന്നാൽ ചിത്രം മിനിസ്ക്രീൻ പ്രേമികൾ ഏറ്റെടുക്കുകയായിരുന്നു. യുവാക്കൾ ചിത്രം ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിലും ചിത്രം വലിയ രീതിയിൽ ശ്രദ്ധ നേടാൻ തുടങ്ങി. ഒരു പക്ഷെ തിയേറ്ററിൽ പരിചയപെട്ട ഒരു ചിത്രം ആദ്യാമായി ആയിരിക്കും ആരാധകർക്കിടയിൽ ഇത്രയും ഓളം ഉണ്ടാക്കിയത് എന്ന് തന്നെ പറയാം. യുവാക്കളുടെ സ്വീകാര്യത്തെ ചിത്രത്തിനു കിട്ടിയതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പുറത്തിറക്കി. ആട് രണ്ടാം ഭാഗത്തിന് തീയേറ്ററിലും വലിയ വിജയം ആണ് നേടാൻ കഴിഞ്ഞത്.

ചിത്രം സോഷ്യൽ മീഡിയയിലും ചർച്ചയായതോടെ വലിയ വിജയം തന്നെയാണ് ചിത്രം നേടിയെടുത്തത്. പ്രതീക്ഷിച്ചത് പോലെ തന്നെ ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്തയാണ് ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബു പുറത്ത് വിട്ടത്. ജനുവരിയിൽ ചിത്രം എത്തും എന്നാണ് വിജയ് ബാബു പറഞ്ഞത്. രണ്ടു ഭാഗത്തിലും വിജയ് ബാബുവും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ആട് മൂന്നാം ഭാഗത്തിന് മുൻപ് മിഥുൻ മാനുവലും വിജയ് ബാബുവും ചേർന്ന് മറ്റൊരു ചിത്രം ഒരുക്കുന്നുവെന്നും അതിനു ശേഷമാകും ആട് മൂന്നിന്റെ ചിത്രീകരണം തുടങ്ങുക എന്നുമാണ് താരം പറഞ്ഞത്.

ജയസൂര്യ, സണ്ണി വെയ്ന്‍, വിജയ് ബാബു, സൈജു കുറുപ്പ്, വിനീത് മോഹന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, ശ്രിന്ദ അര്‍ഹാന്‍ , ബിജുകുട്ടന്‍, നെല്‍സണ്‍, ഹരികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇതോടെ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും.