Film News

ജോർദാനിലെ ആടു ജീവിതത്തിന് പാക്കപ്പ്, സന്തോഷം പങ്കു വച്ച്‌ പൃഥിരാജും കൂട്ടരും !!

aadu-jeevitham

മൂന്നു മാസത്തെ മരുഭൂമി ജീവിതത്തിന് ശേഷം പൃഥിരാജും സംഘവും മടങ്ങിയെത്തുന്നു. പൃഥ്വിരാജാണ് സന്തോഷ വാര്‍ത്ത ഫേസ് ബുക്കിലൂടെ പങ്കുവെച്ചത്. നിലവില്‍, നാട്ടിലേക്ക് മടങ്ങി വരാനുള്ള ചാര്‍ട്ടഡ് വിമാനത്തിനുള്ള അനുമതി കാത്ത് നില്‍ക്കുകയാണ് സംഘം എന്നാണ് ഏറ്റവും ഒടിവില്‍ ലഭിച്ച വിവരം. സിനിമ സംഘത്തിനൊപ്പമുള്ള ഫിഷ് ഐ ഇമേജിനൊപ്പമാണ് പാക്കപ്പ് വിവരം താരം അറിയിച്ചത്. ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന ആടുജീവിതം സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗങ്ങള്‍ ഷൂട്ട് ചെയ്യാനാണ് പൃഥ്വിരാജ് ഉള്‍പ്പടെയുള്ള 58 അം​ഗ സംഘം ജോര്‍ദാന്‍ മരുഭൂമിയില്‍ എത്തിയത്.

നജീബിനായി മെലിഞ്ഞുണങ്ങിയ ശേഷമാണ് പൃഥ്വി ജോര്‍ദാനിലേക്ക് തിരിച്ചത്. എന്നാല്‍ മരുഭൂമിയില്‍ ഷൂട്ടിംഗ് നടക്കുന്ന നാളുകളിലെ ലുക്ക് ഇതുവരെയും പുറത്തിറങ്ങിയിരുന്നില്ല. എന്നാലിപ്പോള്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ വേളയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നു. ഒട്ടനവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ബ്ലെസി ചിത്രത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കരുതിവച്ചിരുന്ന ഭക്ഷണം തീര്‍ന്നു പോയേക്കാമെന്ന അവസ്ഥ വരെയുണ്ടായി. ഷൂട്ടിംഗ് നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യവുമുണ്ടായി. സംവിധായകന്‍ ബ്ലെസിയുടെ ഇ-മെയില്‍ സന്ദേശത്തെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഷൂട്ടിംഗ് സംഘത്തിന് സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയായിരുന്നു

സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗങ്ങള്‍ ഷൂട്ട് ചെയ്യാനാണ് സംഘം ജോര്‍ദാന്‍ മരുഭൂമിയില്‍ എത്തിയത്. എന്നാല്‍ ഷൂട്ടിങ് പുരോ​ഗമിക്കുന്നതിനിടെ കൊവിഡ് 19 പടര്‍ന്നു പിടിക്കുകയും ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വരികയുമായിരുന്നു. മാര്‍ച്ച്‌ മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോര്‍ദാനിലേക്ക് പോകുന്നത്. മൂന്ന് മാസമെടുത്ത് ശരീരഭാരം കുറച്ച ശേഷമായിരുന്നു ജോര്‍ദാനിലെ ഷൂട്ട്. മാര്‍ച്ച്‌ 16 നാണ് ജോര്‍ദാനിലെ ഷൂട്ടിങ് തുടങ്ങിയത്. അപ്പോഴേക്കും കൊറോണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ അതിനിടയിലും സംഘം പ്രത്യേക അനുമതി തേടി ഷൂട്ടിങ് തുടരുകയായിരുന്നു. എന്നാല്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് നിര്‍ത്തേണ്ടതായി വന്നു. അപ്പോഴേക്കും ഇന്ത്യയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയായി. ജോര്‍ദാനിലെ ഷൂട്ടിന് ശേഷം ഒരുമാസം അള്‍ജീരിയയിലും ചിത്രീകരണമുണ്ടാകും.

ചിത്രത്തില്‍ പൃഥ്വി നജീബായി എത്തുമ്ബോള്‍ ഭാര്യ സൈനുവായി അഭിനയിക്കുന്നത് അമലാ പോളാണ്. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Trending

To Top
Don`t copy text!