കേരളത്തിൽ ഒരു വലിയ ബോക്സ് ഓഫീസ് ക്‌ളാഷ് ഉണ്ടാകുമോ? ‘ആടുജീവിതവും’, ‘ലിയോ’യും ഒരേ സമയം 

പൃഥ്വിരാജ് എന്ന നടന്റെ കരിയർ തന്നെ ഉയർത്തുന്ന ഒരു ചിത്രം തന്നെയാണ് ആട് ജീവിതം, 2022 ൽ ജൂലൈ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഉടൻ റിലീസിനെ ഒരുങ്ങുന്നു എന്നുള്ള വാർത്തയാണ് ഇപോൾ പുറത്തുവരുന്നത്, മലയാള…

പൃഥ്വിരാജ് എന്ന നടന്റെ കരിയർ തന്നെ ഉയർത്തുന്ന ഒരു ചിത്രം തന്നെയാണ് ആട് ജീവിതം, 2022 ൽ ജൂലൈ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഉടൻ റിലീസിനെ ഒരുങ്ങുന്നു എന്നുള്ള വാർത്തയാണ് ഇപോൾ പുറത്തുവരുന്നത്, മലയാള സാഹിത്യത്തിൽ നിന്നും വേർതിരിച്ചെടുത്ത ഒരു കഥ ഭാഗം തന്നെയാണ് ഈ ചിത്രം, ഒരുപാടു ദൈർഘ്യം ഉള്ളതാണെന്നും  പറയപ്പെടുന്നുണ്ട്. ഈ വാർത്ത ഇപ്പോൾ സത്യം ആണെങ്കിൽ സിനിമ ഒക്ടോബറിൽ റിലീസ് ആകുമെന്ന് തന്നെ അനുമാനിക്കാം.

അതുപോലെ സിനിമാപ്രേമികൾ ഒരുപാടു കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ലോകേഷ് കനക രാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ലിയോ’, ഇപ്പോൾ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കാശ്മീരിൽ നടന്നു കൊണ്ടിരിക്കുകയാണ്, അതുപോലെ ലിയോ ഒക്ടോബര് 19 നെ റിലീസ് ചെയ്യുമെന്ന് മുൻപ് തീരുമാനിച്ചിരുന്നു, അങ്ങനെ സംഭവിച്ചാൽ ഒരുപക്ഷെ കേരളത്തിൽ ഒരു വലിയ ബോക്സ് ഓഫീസിനെ ക്ലാഷ് തന്നെ ഉണ്ടാകുമോ എന്നാണ് ഇപ്പോൾ റിപോർട്ടുകൾ പറയുന്നത്.

ഇനിയും ആട് ജീവിതത്തിന്റെ ഔദ്യോഗിക റിലീസ് തീയതിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ എലാവരും, 4 വര്ഷം കൊണ്ടാണ് ബ്ലെസ്സിയും സംഘവും ഈ ചിത്ര൦ ഇപ്പോൾ സാധിച്ചിരിക്കുന്നത്, തന്റെ ഡ്രീം പ്രൊജക്റ്റ് തന്നെയാണ് ആടുജീവിതം എന്ന് സംവിധായകൻ ബ്ലെസി മുൻപ് പറഞ്ഞിട്ടുണ്ട്. എന്തായലും ഇരു ചിത്രങ്ങളും ഈ ഒക്ടോബറിൽ റിലീസ് ആകുകയാണെങ്കിൽ ബോക്സ് ഓഫീസിൽ ഒരു മത്സരം തന്നെയായിരിക്കും കേരളത്തിൽ നടക്കുന്നത്.